പോലീസുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആലുവ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മയുടെ മാര്‍ച്ച്.
ലൈംഗികാതിക്രമ പരാതി നല്കിയ ട്രാന്‍സ്ജെന്‍ഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് മാര്‍ച്ച്.
പ്രതിസ്ഥാനത്തുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണം എന്നാണാവശ്യം.
എന്നാല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം ആലുവ പോലീസ് തടഞ്ഞു. ലൈംഗിക അതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡറിന്റെ ലിംഗ പരിശോധന വേണമെന്നായിരുന്നു പോലീസിന്റെ നിലപാട്.
ലിംഗമാറ്റ ശസ്ത്രക്രിയ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് കൂട്ടായ്മ പോലീസ് സ്റ്റേഷലിലേക്ക് മാര്‍ച്ച് നടത്തിയത്.