കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ സുരക്ഷ തേടി ഭിന്നലിംഗക്കാർ സർക്കാരിനെ സമീപിച്ചു. എറണാകുളത്തുനിന്നുള്ള ഏഴു ട്രാൻസ്ജെൻഡറുകളാണ് സാമൂഹിക നീതി വകുപ്പിന് അപേക്ഷ നൽകിയത്.
ആർത്തവം ഇല്ലാത്തതിനാൽ തങ്ങളെ തടയേണ്ട കാര്യമില്ലെന്നും ട്രാൻസ് വിഭാഗമായി പ്രഖ്യാപിക്കുന്നതിനു മുന്പു മല ചവിട്ടിയിട്ടുണ്ടെന്നും ഇവർ പറയുന്നു.