കൊല്ലം :ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍ ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ഭരണകൂടമാണ് ട്രാന്‍സ്ജെന്‍ഡേഴ്സ് ക്ലിനിക്കിന് നേതൃത്വം നല്‍കുന്നത്. മാനസിക സമ്മര്‍ദ്ദത്താലുള്ള ആത്മഹത്യാ പ്രവണത ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്. ജനറല്‍ മെഡിസിന്, ത്വക്രോഗ വിദഗ്ധന്‍ എന്നിവരും ക്ലിനിക്കിന്റെ ഭാഗമാണ്.
രോഗപരിചരണത്തോടൊപ്പം കൗണ്‍സിലിംഗ് സൗകര്യവും ഇവിടെ ലഭിക്കും. രോഗപരിശോധനാ സംവിധാനവും അനുബന്ധമായുണ്ട്. സ്വകാര്യത ഉറപ്പാക്കിയുള്ള സേവനമാണ് ക്ലിനിക്കിന്റെ പ്രത്യേകതയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിലും സമാനസംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.