തിരുവനന്തപുരം: ട്രഷറികളിൽ പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റിസർവ് ബാങ്ക് ഗവർണർക്ക് കത്തയച്ചു. ആവശ്യത്തിന് നോട്ടില്ലാത്ത സാഹചര്യം മൂലം പല ജില്ലകളിലും സർക്കാർ ജീവനക്കാർ ക്കുള്ള ശന്പളം വിതരണം മുടങ്ങിയിരുന്നു. പെൻഷൻ വിതരണവും നോട്ട് പ്രതിസന്ധി മൂലം തടസപ്പെട്ടതോടെ ജനം ദുരിതത്തിലായി. വിഷു-ഈസ്റ്റർ പ്രമാണിച്ച് ബാങ്ക് എടിഎമ്മുകളും കാലിയായതോടെയാണ് പ്രതിപക്ഷ നേതാവ് റിസർവ് ബാങ്കിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്.
കൈയിൽ അഞ്ചിന്റെ പൈസയില്ല..! ട്രഷറി കളിൽ പണമില്ലാത്തതുമൂലം ശമ്പളവും പെൻ ഷനും മുടങ്ങി; പ്രശ്നങ്ങൾ കാട്ടി ചെന്നിത്തല ആർബിഐ ഗവർണർക്ക് കത്തയച്ചു
