കോട്ടയം: ബസുകളിലേതുപോലെ ട്രെയിനുകളിലും യാത്രക്കാർ കുറവ്. കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം, എറണാകുളം-തിരുവനന്തപുരം എക്സ്പ്രസ് (വേണാടിനു പകരം)ട്രെയിനുകളാണ് നിലവിൽ ഓടുന്നത്. ഭീമമായ നഷ്ടത്തിലാണ് രണ്ടു വണ്ടികളും ഓടിക്കൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിൽ പുതിയ സർവീസുകളൊന്നും തുടങ്ങേണ്ടതില്ലെന്നാണ് റെയിൽവേയുടെ തീരുമാനം. മലബാർ, മംഗള, അമൃത എക്സ്പ്രസുകൾ സർവീസ് തുടങ്ങുന്നതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു റെയിൽവേ അറിയിച്ചു.
അതിഥിത്തൊഴിലാളികൾക്കുള്ള ശ്രമിക് സ്പെഷൽ ട്രെയിനുകൾ തുടരും. ഈ മാസം 60 സ്പെഷൽ ട്രെയിനുകൾക്കൂടി ഓടിക്കാനാണു തീരുമാനം. ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് 100 സ്പെഷൽ ട്രെയിനുകൾ ഓടിക്കും.