മ​രു​ഭൂ​മി​യെ കീ​റി​മു​റി​ച്ച് എ​ത്തി​ഹാ​ദ് റെ​യി​ൽ പ​ദ്ധ​തി കു​തി​ക്കു​ന്നു! 35 പാ​ല​ങ്ങ​ളും 15 തു​ര​ങ്ക​ങ്ങ​ളും പാ​ത​യി​ലു​ണ്ടാ​കും; മറ്റ് വിശേഷങ്ങള്‍ ഇങ്ങനെ…

അ​ബു​ദാ​ബി : മ​രു​ഭൂ​മി​യി​ലെ ക​ട​ന്പ​ക​ൾ താ​ണ്ടി എ​ത്തി​ഹാ​ദ് റെ​യി​ൽ എ​ന്ന സ്വ​പ്നം അ​തി​വേ​ഗം നി​ശ്ചി​ത ട്രാ​ക്കി​ലൂ​ടെ മു​ൻ​പോ​ട്ടു കു​തി​ക്കു​ക​യാ​ണ് .

എ​ത്തി​ഹാ​ദ് റെ​യി​ൽ ചെ​യ​ർ​മാ​ൻ ഷെ​യ്ഖ് തേ​യാ​ബ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് നേ​രി​ട്ടെ​ത്തി​യാ​ണ് റെ​യി​ൽ നി​ർ​മ്മാ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ത്.

യു​എ​ഇ​യി​ലെ ര​ണ്ടു വ​ലി​യ എ​മി​റേ​റ്റു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട​ത്തി​ലെ ട്രാ​ക്ക് നി​ർ​മ്മാ​ണം പ​രി​ശോ​ധി​ക്കാ​നാ​ണ് ഷെ​യ്ഖ് തെ​യാ​ബ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് നേ​രി​ട്ടെ​ത്തി​യ​ത്.

നി​ർ​മ്മാ​ണ കേ​ന്ദ്ര​മാ​യ Seih Shuaib​ൽ നി​ന്നും അ​ബു​ദാ​ബി ഭാ​ഗ​ത്തേ​ക്കും ദു​ബാ​യ് ഭാ​ഗ​ത്തേ​ക്കു​മാ​യി 10 കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​ൻ​സ്പെ​ക്ഷ​ൻ ട്രെ​യി​നി​ൽ യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്തു.

1000 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ൽ സൗ​ദി​യു​ടെ അ​തി​ർ​ത്തി​യാ​യ ഗു​വെ​യ്ഫാ​ത്തി​നെ ഫു​ജൈ​റ​യു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ അ​ലോ​സ​ര​പ്പെ​ടു​ത്താ​തെ​യും അ​വ​യു​ടെ സ​ഞ്ചാ​ര പ​ഥ​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്താ​തെ​യും പാ​ല​ങ്ങ​ളും, ക​നാ​ലു​ക​ളും നി​ർ​മ്മി​ച്ചാ​ണ് നാ​ല് പാ​ത​യു​ടെ നി​ർ​മ്മാ​ണം മു​ന്നേ​റു​ന്ന​ത്.

35 പാ​ല​ങ്ങ​ളും 15 തു​ര​ങ്ക​ങ്ങ​ളും പാ​ത​യി​ലു​ണ്ടാ​കും എ​ന്നാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. റു​വൈ​സി​നെ ഗു​വെ​യ്ഫാ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 139 കി​ലോ​മീ​റ്റ​ർ പാ​ത​യു​ടെ 59 ശ​ത​മാ​നം നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

എ​ത്തി​ഹാ​ദ് റ​യി​ലി​ന്‍റെ ഒ​ന്നാം​ഘ​ട്ട​മാ​യ ഹ​ബ്ഷാ​നി​ൽ നി​ന്നും റു​വൈ​സി​ലേ​ക്കു​ള്ള ഭാ​ഗം ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​ണ്. മ​രു​ഭൂ​മി​യി​ലെ മ​ണ​ലി​ൽ പ്ര​ത്യേ​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ട്രാ​ക്ക് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

യു​എ​ഇ​യി​ലെ റെ​യി​ൽ ശൃം​ഖ​ല പൂ​ർ​ത്തി​യാ​കു​ന്പോ​ൾ സൗ​ദി റെ​യി​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു പ​ദ്ധ​തി​യു​ണ്ട്. ഇ​തോ​ടെ ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വ​ന്പി​ച്ച മാ​റ്റ​ങ്ങ​ളാ​കും വ​ന്നു ചേ​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Related posts

Leave a Comment