കണ്ണൂർ: കണ്ണൂർ ആസ്ഥാനമായുള്ള റോയൽ ട്രാവൻകൂർ ഫാർമേഴ്സ് കമ്പനിക്കെതിരേ വീണ്ടും രണ്ട് കേസുകൾ കൂടി. കണ്ണൂരിലെ നിധിൻ, മോഹൻ എന്നിവരുടെ പരാതിയിലാണ് തേർത്തല്ലി സ്വദേശിയായ കന്പനി എംഡി രാഹുൽ ചക്രപാണിയുടെയും ചെയർമാൻ ടോണി, മാനേജർമാരായ സിജോയ്, ഗീതു, ജനറൽ മാനേജർ ഹേമന്ത് എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.
നിധിൻ കമ്പനിയിൽ മൂന്ന് ലക്ഷം രൂപയും മോഹനൻ 10 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. കണ്ണൂർ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്തെ റോയൽ ട്രാവൻകൂർ കമ്പനി പ്രവർത്തിക്കുന്നത്.
കുറച്ച് കാലമായി സ്ഥാപനത്തിനെതിരേ നിരന്തരം പരാതി ഉയർന്നിരുന്നു. ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് കാണിച്ച് നിരവധിപേർ പരാതിയും നൽകിയിരുന്നു.
നിക്ഷേപകർ പണം തിരികെ ചോദിച്ച് എത്തിയതോടെ ഇന്നലെ രാവിലെ നൂറോളം ജീവനക്കാർ ഓഫീസിൽ പ്രതിഷേധിച്ചിരുന്നു.
ഇതേതുടർന്ന് പോലീസ് എത്തി എംഡി രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിക്ക് 83 ശാഖകളുണ്ട്. ഇതിൽ പലതും ഇപ്പോൾ പൂട്ടിക്കിടക്കുകയാണെന്ന് നിക്ഷേപകർ പറയുന്നു.