സ്ഥ​ലം വി​ല്പ​ന മു​ട​ങ്ങി: ട്രാ​വ​ന്‍​കൂ​ര്‍ സി​മ​ന്‍റ്സ് വ​ൻ പ്ര​തി​സ​ന്ധി​യി​ൽ; വ്യ​വ​സാ​യ വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണമെന്ന് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ൻ

കോ​ട്ട​യം: നാ​ട്ട​കം ട്രാ​വ​ന്‍​കൂ​ര്‍ സി​മ​ന്‍റ്സി​ന്‍റെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു സ്ഥ​ലം വി​ല്പ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ശ്വാ​സം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും പാ​ളു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ന​ട​ത്തി​യ ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത ഏ​ക ഗ്രൂ​പ്പും പി​ന്മാ​റു​ന്നു എ​ന്നാ​ണ് സൂ​ച​ന.

23.07കോ​ടി രൂ​പ​യ്ക്കാ​ണ് കാ​ക്ക​നാ​ടു​ള്ള 2.79 ഏ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​യി ഈ ​ഗ്രൂ​പ്പ് ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച​ത്. എ​ന്നാ​ല്‍ ടോ​ക്ക​ണ്‍ തു​ക അ​ട​ച്ച​ത​ല്ലാ​തെ ഇ​വ​ര്‍ പി​ന്നീ​ട് ഇ​തു​വ​രെ അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്തി​ട്ടി​ല്ല.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും സ്ഥ​ല വി​ല്പ​ന ന​ട​ത്താ​നു​മാ​യി വ്യ​വ​സാ​യ വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണം എ​ന്നാ​ണ് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ ആ​വ​ശ്യം. മു​ന്‍​പും ഇ​ത്ത​ര​ത്തി​ല്‍ സ്ഥ​ലം വി​ല്‍​പ്പ​ന തീ​രു​മാ​ന​മാ​യെ​ങ്കി​ലും മു​ട​ങ്ങു​ക​യാ​യി​രു​ന്നു.

പ​ത്തു മാ​സ​ത്തി​ലേ​റെ ശ​മ്പ​ള കു​ടി​ശി​ക​യാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്കു ന​ല്‍​കാ​നു​ള്ള​ത്. നാ​ലു കോ​ടി​യോ​ളം രൂ​പ പി​എ​ഫ് അ​ട​യ്ക്കാ​നു​ണ്ട്. പാ​ട്ട കു​ടി​ശി​ക​യ​ട​ക്കം 100 കോ​ടി​ക്കു മേ​ല്‍ ബാ​ധ്യ​ത​യു​ണ്ട്.

വി​ര​മി​ച്ച 32 ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള അ​നു​കൂ​ല്യ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 12 ന​കം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സ്ഥ​ല വി​ല്‍​പ്പ​ന ന​ട​ക്കാ​തെ പോ​യാ​ല്‍ അ​തും പ്ര​തി​സ​ന്ധി​യി​ലാ​വും.

Related posts

Leave a Comment