കാഴ്ചയുടെ വിരുന്നൊരുക്കി ഇരിക്കൂര്‍ പുഴ

Travel

ശ്രീകണ്ഠപുരം: വേനല്‍ കനത്തതോടെ സമൃദ്ധമായി ഒഴുകുന്നില്ലെങ്കിലും ഇരിക്കൂര്‍ പുഴയില്‍ ഇപ്പോള്‍ പൂക്കാലം. പുഴയുടെ നീരൊഴുക്കില്ലാത്ത ഭാഗങ്ങളില്‍ നിറയെ തൂവെള്ള പൂക്കള്‍ നിറഞ്ഞിരിക്കുകയാണ്.

കല്ലും മണലും നിറഞ്ഞ ഭാഗങ്ങളില്‍ ഇടതൂര്‍ന്ന് വളരുന്ന ആറ്റുവഞ്ചിച്ചെടികള്‍ക്കിടയിലാണ് പുല്‍ച്ചെടികള്‍ പൂത്തു നില്‍ക്കുന്നത്.
സാക്കറം സ്‌പൊണ്ടേനിയം എന്ന വിഭാഗത്തില്‍പ്പെട്ട മൂന്ന് മീറ്ററോളം ഉയരമുള്ള ചെടികളുടെ അഗ്ര ഭാഗത്താണ് ഗോപുരം പോലുള്ള പൂവുകള്‍. ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന ഇവ തളിപ്പറന്പ് ഇരിട്ടി സംസ്ഥാന പാതയിലൂടെ പോകുന്നവര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ്. ഇരിക്കൂര്‍ പാലത്തില്‍ നിന്നും കണ്ണെത്താ ദൂരത്തോളം പൂക്കള്‍ കാണാം.

Related posts