പഴയന്നൂർ: കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു..
പാഞ്ഞാൾ സ്വദേശി നാരായണൻകുട്ടിയെ (40) ഗുരുതര പരിക്കുകളോടെ ആദ്യം ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരായ രജനിക്കും (48) ഇവരുടെ മകൾക്കും മകനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോന്നൂർക്കര വളവിൽ ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ രജനിയുടെ മകനെ ചേലക്കര ആശുപത്രിയിൽ കാണിക്കാനായി വരുന്ന വഴിയാണ് കാട്ടുപന്നി കുറുകെ ചാടി അപകടം ഉണ്ടായത്.