ബെർലിൻ: 800 വര്‍ഷം മുൻപ് ആരോ ഒളിപ്പിച്ചുവച്ച നിധിശേഖരം ജർമനിയിൽ കണ്ടെത്തി. ബെർലിനിൽനിന്നു 335 മൈൽ വടക്ക് പടിഞ്ഞാറായി ഷ്ളെസ് വിഗ് -ഹോൾസ്റ്റീൻ പ്രവിശ്യയിലെ ബുസ്ഡോർഫിന് സമീപം ഡെന്മാര്ക്ക് അതിര്‍ത്തിക്കടുത്തുള്ള ഹൈതാബു എന്ന എന്ന പുരാതന നഗരത്തിലാണു വിലപിടിപ്പുള്ള നിധിശേഖരം കണ്ടെത്തിയത്.
നിധിശേഖരത്തിൽ ഉണ്ടായിരുന്ന 30 ഓളം സ്വര്‍ണനാണയങ്ങളിൽ പലതും 1202 മുതൽ 1241 വരെ ഭരിച്ചിരുന്ന ഡാനിഷ് രാജാവായ വാൾഡെമർ രണ്ടാമന്റെ ഭരണകാലത്തേതാണെന്നു കരുതുന്നു.
നാണയങ്ങള്‍ക്കിടയില്‍ പുരാതനമായ ഒരു തുണിയുടെ ചില ഭാഗങ്ങളും കണ്ടെത്തി. ഒപ്പം സ്വർണം പൂശിയ രണ്ട് മോതിരങ്ങൾ, ഒരു മോതിരത്തിന്റെ കഷണം, മറ്റ് ചില ചെറിയ സ്വർണപ്പാളികള്‍ എന്നിവയും ലഭിച്ചു.
വൈക്കിംഗ് കാലഘട്ടത്തിലെ പ്രധാന വ്യാപാരകേന്ദ്രത്തിനു സമീപം കണ്ടെത്തിയ നിധിശേഖരം, ഹൈതാബു നഗരം യുദ്ധത്തിലോ മറ്റോ നശിപ്പിക്കപ്പെട്ടശേഷം സ്വത്തുവകകൾ നഷ്ടമാകാതിരിക്കാൻ ആരോ ഒളിപ്പിച്ചതാകാമെന്നു പുരാവസ്തു വിദഗ്ധര്‍ പറയുന്നു.
സന്നദ്ധപ്രവര്‍ത്തകനായ നിക്കി ആന്‍ഡ്രിയാസ് സ്റ്റെയ്ന്മാന് നടത്തിയ അന്വേഷണങ്ങളാണ് നിധിശേഖരത്തിലേക്കെത്തിച്ചേർന്നത്.
റ്റല്‍ ഡിറ്റക്ടറിന്റെ സഹായത്താൽ ചില പരിശോധനകൾ നടത്തുന്പോൾ സംശയാസ്പദമായ ചില വസ്തുക്കൾ ലഭിച്ച സ്ഥലത്ത് സ്റ്റെയ്ൻമാൻ കുഴിയെടുത്തു.
അവിടെനിന്ന് അദ്ദേഹത്തിന് സ്വർണനാണയങ്ങൾ, സ്വർണക്കമ്മൽ, തുണിക്കഷ്ണങ്ങൾ തുടങ്ങിയ ലഭിച്ചു. ലഭിച്ച വസ്തുക്കളുടെ വിശദമായ പരിശോധനയ്ക്കു ശേഷം തുടർഖനനങ്ങൾക്കായി അദ്ദേഹം അനുമതി തേടുകയായിരുന്നു.
ഖനനത്തിൽ മറ്റു ചില വസ്തുക്കളും സ്റ്റെയ്ൻമാനു ലഭിച്ചു. ഇതോടൊപ്പം ലഭിച്ച സ്വർണക്കമ്മൽ ആരെയും അദ്ഭുതപ്പെടുത്തന്നതാണ്. ബൈസന്റൈൻ ശൈലിയിൽ നിർമിച്ച ഉയർന്ന നിലവാരം പുലർത്തുന്ന രണ്ട് സ്വർണക്കമ്മലുകളാണു ലഭിച്ചത്.
നിർമാണരീതിയിലെ വ്യത്യസ്തതകൊണ്ടു ശ്രദ്ധിക്കപ്പെടുന്ന സ്വര്‍ണക്കമ്മലുകൾ. ഓരോ കമ്മലിലും ഒരു ഡസനോളം വിലകൂടിയ രത്നങ്ങൾ പതിച്ചിട്ടുണ്ട്. സ്വര്‍ണനാണയങ്ങളില്‍ സങ്കീർണമായ അറബി എഴുത്തുകളും കാണാം.