വാള്‍മുന ഉപയോഗിച്ച് ചികിത്സ! കണ്ണും ചെവിയും കഴുത്തും ഉള്‍പ്പെടെ ശരീരത്തിലെ ഏതസുഖത്തിനും ചികിത്സ നല്‍കുന്നത് വാള്‍മുന കുത്തിയിറക്കി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

eye-2'വാള്‍മുന ഉപയോഗിച്ച് ഏതസുഖവും മാറ്റാന്‍ സാധിക്കും എന്ന വാദവുമായി മന്ത്രവാദിനി രംഗത്ത്. ചത്തീസ്ഗഢില്‍ നിന്നുള്ള 45 കാരി ഭൂലേശ്വരി ദേവിയാണ് വാള്‍മുന ഉപയോഗിച്ച് ചികിത്സ നടത്തുന്നത്. കണ്ണിന് വേദനയും കാഴ്ചക്കുറവുമായെത്തിയ യുവതിയുടെ കണ്ണില്‍ വാള്‍മുന ഇറക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വാള്‍ മുനകൊണ്ടു മന്ത്രം ചൊല്ലി അസുഖം മാറ്റുമെന്നാണ് ഇവര്‍ പറയുന്നത്. ഇവരുടെ ഈ ചികിത്സയ്ക്കുശേഷം കാഴ്ചശക്തിയില്‍ നല്ല പുരോഗതിയുണ്ടെന്നാണ് രോഗികളും പറയുന്നത്. വിവിധ രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായി വാള്‍മുന ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തിയിറക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എനിക്ക് എന്തെങ്കിലും രോഗമുണ്ടായാല്‍ ഞാനാദ്യം പോകുന്നത് ഭൂലേശ്വരി ദേവിയുടെ അടുത്തേയ്ക്കാണ്. അവര്‍ വാളുകൊണ്ടുള്ള ചികിത്സ നടത്തിക്കഴിയുമ്പോള്‍ എനിക്ക് ആശ്വാസം ഉണ്ടാവും.

eye-1

അവര്‍ക്കെന്തുരോഗവും ഭേദമാക്കാന്‍ സാധിക്കും. അതാണവരുടെ പ്രത്യേകത. മൈലുകള്‍ താണ്ടി നിരവധിയാളുകള്‍ ഇവരെ തേടി എത്തുന്നുണ്ട്. കാഴ്ചയില്ലാത്ത 27 കാരിയുടെ കണ്ണില്‍ വാള്‍ മുന ഇറക്കി ചികിത്സ നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഛത്തീസ്ഗട്ടിലെ കുപ്രസിദ്ധയായ ഈ മന്ത്രവാദിനി ആഴ്ചയില്‍ രണ്ടു ദിവസമാണു വാള്‍ ചികിത്സ നല്‍കുന്നത്. വേദനയുള്ള ശരീരഭാഗത്തു ഭസ്മം ഇട്ട വാള്‍മുന കുത്തിയാണ് ഇവര്‍ ചികിത്സ നടത്തുന്നത്. നടുവേദനയ്ക്കും കാല്‍വേദനയ്ക്കും എല്ലാം നല്‍കുന്നത് ഒരേ ചികിത്സയാണ്. അല്‍പ്പം വേദന തോന്നിയാലും അസുഖം മാറുമെന്നാണ് ഇവര്‍ ഭക്തരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ഇവരുടെ ചികിത്സയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടി എടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2000 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ 2097 കൊലപാതകങ്ങളാണു ദുര്‍മന്ത്രവാദത്തെ തുടര്‍ന്ന് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

40EF327100000578-4554888-image-a-12_1496143466176

40EEF16400000578-4554888-image-a-14_1496143481134

Related posts