1970 കളില്‍ വനനശീകരണം തടയാനും മരങ്ങള്‍ സംരക്ഷിക്കാനുമായിട്ടാണ് ചിപ്കോ പ്രസ്ഥാനത്തിന് രൂപം കൈാടുത്തത്. ആ പ്രസ്ഥാനതത്തിന് നേതൃത്വം കൊടുത്തത് സ്ത്രീകളായിരുന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കുന്നത്.
ഇന്നിതാ ഈ ആധുനിക കാലഘട്ടത്തിലും മരങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ത്രീകള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ബീഹാറിലെ മധുബാനി ജില്ലയിലാണ് നാടിന്റെ പച്ചപ്പ് നിലനിര്‍ത്തുന്നതിനായി ഒരു കൂട്ടം സ്ത്രീകള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
തങ്ങളുടെ സമീപപ്രദേശങ്ങളിലെ മരങ്ങളില്‍ ചിത്രകലകള്‍ നടത്തിയാണ് ഇവര്‍ തങ്ങളുടെ നാടിന്റെ ഹരാതാഭയെ സംരക്ഷിച്ച് പോരുന്നത്. മധുബാനി ജില്ലയിലുള്ള എല്ലാ മരങ്ങളിലും കാണാം ഇവിടുത്തെ സ്ത്രീകളുടെ ചിത്രരചനാ വൈഭവം. മതാധിഷ്ഠിതമായ വിഷയങ്ങളാണ് ഇവര്‍ തങ്ങളുടെ ചിത്രങ്ങള്‍ക്ക് വിഷയമാക്കുക. രാമന്, സീത, കൃഷ്ണന്, ബുദ്ധന്, മഹാവീര തുടങ്ങിയവരുടെ ചിത്രങ്ങളാണ് കൂടുതലും കാണപ്പെടുന്നത്. ദൈവികമായ ചിത്രങ്ങള്‍ മരങ്ങള്‍ വെട്ടാന്‍ ഉദ്യമിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കും എന്നാണ് കരുതുന്നത്. ഇത്തരത്തില്‍ ഓരോ മരത്തെയും ശ്വസിക്കുന്ന ആരാധനാലായം ആക്കി മാറ്റിയിരിക്കുകയാണ് ബദുബാനിയിലെ സ്ത്രീകള്‍.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാട്ടില്‍ വനനശീകരണം ഏറി വരികയായിരുന്നു. ഗ്രാം വികാസ് പരിഷത്ത് എന്ന സ്വയാശ്രയ സംഘത്തിന്റെ സെക്രട്ടറി ശാസ്തി നാഥ് ഷായുടെ നേതൃത്വത്തില്‍ 2013 ലാണ് ഈ ഉദ്യമം ആരംഭിച്ചത്. പിന്നീട് ഈ പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് സ്ത്രീകളെയും കുട്ടികളെയും ബോധ്യപ്പെടുത്തി അവരെ പദ്ധതിയില്‍ ഭാഗഭാഗാക്കുകയായിരുന്നു. ഏതായാലും പദ്ധതി വന്‍ വിജയമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. വനനശീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ ഇതലൂടെ ഇവര്‍ക്ക് കഴിഞ്ഞു എന്നത് ഏറെ അഭിനന്ദനാര്‍ഹമാണ്.