സി​​​ട്ക സ്പു​​​റ​​​സ്! ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട വൃക്ഷം

ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ തെ​​​ക്കേ അ​​​റ്റ​​​ത്തെ കാം​​​ബ​​​ൽ ദീ​​​പി​​​ൽ ഒ​​​രു മ​​​ര​​​മു​​​ണ്ട്; ​സി​​​ട്ക സ്പു​​​റ​​​സ്. ആ ​​​ദ്വീ​​​പി​​​ൽ ആ​​​കെ​​​യു​​​ള്ള വൃ​​​ക്ഷം. ഗി​​​ന്ന​​​സ് ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ്സ് പ്ര​​​കാ​​​രം ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ഒറ്റപ്പെട്ട വൃ​​​ക്ഷം എ​​​ന്ന പെ​​​രു​​​മ​​​യോ​​​ടെ​​​യാ​​​ണ് വൃ​​​ക്ഷ​​​ത്തി​​​ന്‍റെ നി​​​ൽപ്.

എ​​​ന്നാ​​​ൽ, 100 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ഏ​​​കാ​​​ന്ത​​​ത​​​യു​​​ടെ ദുഃ​​​ഖം പേ​​​റു​​​ന്ന​​​തി​​​നാ​​​ലാ​​​കാം പെ​​​രു​​​മ​​​യ്ക്കൊ​​​ത്ത ത​​​ല​​​യെ​​​ടു​​​പ്പൊ​​​ന്നും സി​​​ട്ക​ വൃ​​​ക്ഷ​​​ത്തി​​​നി​​​ല്ല. സ്നേ​​​ഹം കി​​​ട്ടാ​​​തെ വ​​​ള​​​ർ​​​ന്ന​​​വ​​​നെ​​​പ്പോ​​​ലെ മു​​​ര​​​ടി​​​ച്ച​​​ങ്ങ​​​നെ നി​​​ല്ക്കു​​​ന്നു. കൊ​​​ടു​​ങ്കാ​​​റ്റ്, മ​​​ഴ തു​​​ട​​​ങ്ങി​​​യ പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​ക​​​ളാ​​ണു കാം​​​ബ​​​ൽ ദ്വീ​​​പി​​​നെ മ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ചെ​​​റു​​​ചെ​​​ടി​​​ക​​​ളും കു​​​റ്റി​​​ച്ചെ​​​ടി​​​ക​​​ളു​​​മൊ​​​ക്കെ ദ്വീ​​​പി​​​ൽ ത​​​ഴ​​​ച്ചു​​​വ​​​ള​​​രു​​​ന്നു​​​ണ്ട്. എ​​​ങ്ങ​​​നെ​​​യാ​​​ണ് സി​​​ട്ക സ്പു​​​റ​​​സ് മാ​​​ത്രം ദ്വീ​​​പി​​​ലെ പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെ അ​​​തി​​ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്ക് ഇ​​​പ്പോ​​​ഴും വ്യ​​​ക്ത​​​ത​​​യി​​​ല്ല. ന്യൂ​​സി​​​ല​​​ൻ​​​ഡി​​​ലെ ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന ലോ​​​ർ​​​ഡ് റാ​​​ൻ​​​ഫു​​​ർ​​​ലി 1901ൽ ​​​ന​​​ട്ടു​​​വ​​​ള​​​ർ​​​ത്തി​​​യ​​​താ​​​ണ് ഈ ​​​വൃ​​​ക്ഷ​​​മെ​​​ന്നാ​​​ണ് പ​​​ര​​​ക്കെ​​​യു​​​ള്ള വി​​ശ്വാ​​സം.

Related posts