സുന്ദരിയായ സൈറ യുവാക്കളുടെ മനം കീഴടക്കിയത് ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍;പിന്നീട് നടന്നത് പ്രണയം, ലൈംഗികത, ഭീഷണി, ഒടുവില്‍ പ്രതികാരവും;ഒരു ത്രില്ലര്‍ സിനിമയുടെ ചേരുവകളെല്ലാം ചേര്‍ന്ന ത്രികോണപ്രണയം പര്യവസാനിച്ചതിങ്ങനെ…

നോയ്ഡ: ഒരു ട്രെയിന്‍ യാത്രയ്ക്കിടെയിലായിരുന്നു സുഹൃത്തുക്കളായ റഹിമും ഇസ്രാഫിലും സുന്ദരിയായ സൈറയെ ആദ്യമായി കാണുന്നത്. ഇവരുടെ എതിര്‍ ബര്‍ത്തിലായിരുന്നു സൈറ അപ്പോള്‍. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും ആ സുന്ദരിയില്‍ ആകൃഷ്ടരായി. എന്നാല്‍ ആ കൂടിക്കാഴ്ച വരാന്‍ പോകുന്ന ഒരു ദുരന്തത്തിന്റെ മുന്നോടിയായിരിക്കുമെന്ന് അവരാരും അറിഞ്ഞിരുന്നില്ല.പ്രണയം,ലൈംഗികത, ഒറ്റിക്കൊടുക്കല്‍, പ്രതികാരം തുടങ്ങി ഒരു ത്രില്ലര്‍ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ഒത്തുചേര്‍ന്ന ത്രികോണ പ്രണയമായിരുന്നു വന്‍ദുരന്തത്തില്‍ അവസാനിച്ചത്.

നാലു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ തീവണ്ടിയാത്രയില്‍ സൈറ ഒരു 22കാരിയായിരുന്നു. റഹീമും ഇസ്രാഫിലും 20ന്റെ തുടക്കത്തില്‍ നില്‍ക്കുന്നവരും. കണ്ടപാടെ രണ്ടു യുവാക്കള്‍ക്കും യുവതിയോട് ആദ്യ കാഴ്ചയില്‍ പ്രണയമായി. രണ്ടു പേരും തങ്ങളുടെ വീട്ടുനഗരമായ കതിഹാറില്‍ ഇറങ്ങുന്നതിന് പകരം അവള്‍ക്കൊപ്പം അവളുടെ നഗരമായ മുസാഫര്‍പൂരിലാണ് ഇറങ്ങിയത്. പിന്നീട് വീടുവരെ പിന്തുടരുകയും ചെയ്തു. സ്വന്തം വീട്ടില്‍ എത്തിയെങ്കിലും സൈറയുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഇരുവരുടെയും ശ്രമം. പക്ഷേ സെയ്‌റ അനുരുക്തയായത് ഇസ്രാഫിലിലായിരുന്നു. അയാള്‍ നോയ്ഡയില്‍ ഡ്രൈവറായിരുന്നു അവളാകട്ടെ ദ്വാരകയില്‍ വീട്ടുജോലിയിലും. പിന്നീട് അവര്‍ പതിവായി സമാഗമിച്ചുവെങ്കിലും അത് ശുഭാന്ത്യമുള്ള ഒരു പ്രണയകഥയായി പരിണമിക്കേണ്ട ഒന്നായിരുന്നില്ല.

ഇസ്രാഫിലിനെ സൈറ ആത്മാര്‍ഥമായി പ്രണയിച്ചെങ്കിലും അവസരം ഒത്തുവന്നപ്പോള്‍ രണ്ടു വര്‍ഷം മുമ്പ് അയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഈ സമയത്താണ് ആശ്വാസവുമായെത്തിയ റഹിം സൈറയുടെ മനസ്സില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ ഇസ്രാഫിലിന്റെ വിവാഹശേഷവും സൈറയും ഇസ്രാഫിലും തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുക പതിവായിരുന്നു. എന്നാല്‍ റഹിം എത്തിയതോടെ സൈറ ഇയാളുമായി അകന്നു. ഇത് ഇസ്രാഫിലിനെ ദേഷ്യംപിടിപ്പിച്ചു. ലൈംഗികബന്ധത്തിന്റെ വിവരങ്ങള്‍ റഹിമിനോടു പറയുമെന്ന് പറഞ്ഞ് ഇസ്രാഫില്‍ സൈറയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഒടുവില്‍ എല്ലാക്കാര്യവും സൈറ റഹിമിനെ അറിയിച്ചു. ഇതോടെയാണ് ഇസ്രാഫിലിനെ കൊല്ലാന്‍ ഇരുവരും പദ്ധതിയിടുന്നത്.

സൈറയോടുള്ള പ്രണയം കൊണ്ടായിരുന്നു എന്തിനും തയ്യാറായി റഹീം കഴിഞ്ഞയാഴ്ച ബീഹാറിലെ കതിഹാറില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയതും കൊലപാതക പദ്ധതി തയ്യാറാക്കിയതും. മറുവശത്ത് യുവതിയില്‍ കാമാതുരനായ ഇസ്രാഫിലും അവളുടെ വിളിയെ തുടര്‍ന്നാണ് പറഞ്ഞ സ്ഥലത്ത് എത്തിയതും തന്റെ കണ്ണുകള്‍ അവളുടെ ദുപ്പട്ടയാല്‍ കെട്ടാന്‍ സമ്മതിച്ചതും. എന്നാല്‍ പ്രണയ സ്പര്‍ശനത്തിലൂടെ അവനെ രസിപ്പിച്ച് ചൂടുപിടിപ്പിച്ച അവള്‍ ഒടുവില്‍ താന്‍ കയ്യില്‍ കരുതിയിരുന്ന കത്തിക്ക് മുന്‍ കാമുകന്റെ കഴുത്തറുത്തു മാറ്റുകയായിരുന്നു. റഹീമിനെയും സൈറയെയും ഇസ്രാഫീലിന്റെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ദ്വാരകയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ തങ്ങളുടെ മുമ്പുണ്ടായിരുന്ന ലൈംഗിക ബന്ധത്തെക്കുറിച്ച് റഹീമിനെ അറിയിക്കുമെന്ന് പറഞ്ഞ് ഇസ്രാഫില്‍ ഭീഷണിപ്പെടുത്തിയതോടെയാണ് കൊലപാതകത്തിനു കാരണമായി സൈറ പോലീസിനോടു പറഞ്ഞത്. ഭീഷണിയെത്തുടര്‍ന്ന് ഓഗസ്റ്റ് 31 ന് സൈറ റഹീമിനെ ഫോണില്‍ വിളിച്ചത്. കതിഹാറില്‍ നിന്നും നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസില്‍ കയറി അയാള്‍ ആനന്ദ് വിഹാറിലേക്ക് എത്തുകയും അവിടെ ഗ്രീന്‍പാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ വെച്ച് സെപ്തംബര്‍ 2 ന് കണ്ടു മുട്ടുകയും ചെയ്തു. അവിടെ വെച്ചായിരുന്നു ഇസ്രാഫീലിനെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയത്.

അറക്കവാളിന്റെ പല്ലുകള്‍ പോലെ ബ്ലേഡ് വരുന്ന കത്തിവാങ്ങിയ ശേഷം സൈറ ഇസ്രാഫിലിനോട് രാത്രി നോയ്ഡയിലെ സിറ്റി സെന്റര്‍ മെട്രോ സ്‌റ്റേഷനില്‍ എത്താന്‍ വിളിച്ചു പറഞ്ഞു. ഒരിക്കല്‍ കൂട സംഗമിക്കാമെന്ന പ്രതീക്ഷയില്‍ രാത്രി എട്ടുമണിയോടെ ഇസ്രാഫില്‍ പറഞ്ഞ സ്ഥലത്തെത്തി. തുടര്‍ന്ന് ഇസ്രാഫീല്‍ ഓടിച്ച ഓട്ടോയില്‍ സൈറ കയറിയതോടെ ഓട്ടോ വിട്ടുപോയി. നോയ്ഡാ എക്‌സ്പ്രസ് വേയിലൂടെ മറ്റൊരു ഓട്ടോയില്‍ ഇവരെ റഹീം പിന്തുടരുന്നുണ്ടായിരുന്നു. അദ്വന്ത് ബിസിനസ് പാര്‍ക്കിന് അടുത്ത് അധികം ആളില്ലാതിരുന്ന ഇരുട്ടുവീണ ഒരു പ്രദേശം എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ സൈറ ഇസ്രാഫിലിനോട് ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തിയപ്പോള്‍ പ്രണയം അഭിനയിച്ച് അവര്‍ അവനെ പതിയെ റോഡ് സൈഡിലേക്ക് വലിച്ചിറക്കി. പ്രണയ നാടത്തിലൂടെ തന്റെ ദുപ്പട്ട കൊണ്ട് അവന്റെ കണ്ണുകള്‍ കെട്ടി. പിന്നീട് ലൈംഗിക ബന്ധത്തിനിടെ വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന മൂര്‍ച്ചയേറിയ കത്തി പതിയെ വലിച്ചെടുത്തു കാമാതുരനായി കഴിഞ്ഞിരുന്ന ഇസ്രാഫീലിന്റെ കഴുത്തില്‍ അമര്‍ത്തി ഒന്നു വലിച്ചു വിട്ടു.

പിന്നാലെ ഓട്ടോയില്‍ വന്ന റഹിം അല്‍പം അകലെ ഓട്ടോനിര്‍ത്തിയ ശേഷം അവരുടെ സമീപത്തേക്ക് നടന്നു വന്നു. ഇതിനകം തന്നെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ
ഇസ്രാഫിലിനെ റഹിം പലതവണ കുത്തി. വലിയ ഒരു ഇഷ്ടിക കൊണ്ട് അവന്റെ തല തകര്‍ക്കുകയും ചെയ്തു. ഇസ്രാഫിലിന്റെ ഓട്ടോയില്‍ തന്നെയായിരുന്നു ഇരുവരും ഗേറ്റ്‌വേയിലേക്ക് തിരിച്ചെത്തിയത്. അവിടെ നിന്നും സൈറ ദ്വാരകയിലേക്കും റഹീം വിമാനം കയറി പാറ്റ്‌നയിലേക്കും പോയി. ഭര്‍ത്താവിനെ കാണാനില്ലെന്ന ഇസ്രാഫിലിന്റെ ഭാര്യയുടെ പരാതി അന്വേഷിച്ച പോലീസ് മൃതദേഹം പിറ്റേന്നു കണ്ടെത്തുകയായിരുന്നു. കണ്ണു കെട്ടിയ ദുപ്പട്ടയില്‍ നിന്നും സംഭവത്തില്‍ ഒരു പെണ്‍കുട്ടിയുടെ ഇടപെടല്‍ പോലീസ് ആദ്യം തന്നെ മനസ്സിലാക്കി.

സ്ഥലത്തു നിന്നും കണ്ടെത്തിയ ഇസ്രാഫിലിന്റെ പഴ്‌സും കൊല്ലാന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തി. ഇസ്രാഫിലിന്റെ മൊബൈല്‍ ലൊക്കേഷന്‍ ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ സെപ്തംബര്‍ 2 ന് രാത്രിയില്‍ കൊല്ലപ്പെട്ട അതേയിടത്ത് മറ്റ് രണ്ടു ഫോണുകളുടെ സാന്നിദ്ധ്യം പോലീസ് കണ്ടെത്തി. അതുവഴി റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ഒരു ടീം കതിഹാറില്‍ നിന്നും റഹീമിനെ അറസ്റ്റ് ചെയ്യുമ്പോള്‍ മറ്റൊരു ടീം ദ്വാരകയില്‍ എത്തി സൈറയെയും അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 3-ാം തീയതിയായിരുന്നു ഇസ്രാഫീലിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. സൈറയെ സംശയിക്കുന്നതായി പറഞ്ഞിരുന്നുവെങ്കിലും തെളിവുകിട്ടാന്‍ വേണ്ടി കാത്തിരുന്ന ശേഷമാണ് പോലീസ് പ്രതികളെ പൊക്കിയത്.

Related posts