അട്ടപ്പാടിയിലെ ഗോത്രരാജാവ് മൊദ്ദമൂപ്പന്‍ ഒരു അദ്ഭുതം തന്നെയായിരുന്നുവെന്ന് നിസംശയം പറയാം. 23 വിവാഹങ്ങള്‍, മക്കളും പേരക്കുട്ടികളുമായി 113 പേര്‍ എന്നിവരടങ്ങുന്നതായിരുന്നു മൂപ്പന്മാരുടെ മൂപ്പന്‍ എന്നറിയപ്പെട്ടിരുന്ന മൊദ്ദമൂപ്പന്റെ കുടുംബം.
മരിക്കുമ്പോള്‍ മൂപ്പന്റെ പ്രായം 140 ആയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2013ല്‍ ആയിരുന്നു മൂപ്പന്റെ മരണം. കറുത്ത കോട്ടും വെളുത്ത തലപ്പാവും ധരിച്ചു പ്രൗഢിയോടെയാണ് മൂപ്പന്‍ നടക്കുക. രാജീവ് ഗാന്ധി ആദരിച്ച് നല്‍കിയതാണ് ആ കോട്ട്.
വൈദ്യത്തിലും മന്ത്രവാദത്തിലും അഗ്രഗണ്യനായിരുന്നു മൂപ്പന്‍. മന്ത്രശക്തി തെളിയിക്കാന്‍ ആനകളെ വിളിച്ചു വരുത്തിയതും സ്ത്രീകളെ വശീകരിക്കാന്‍ മൂപ്പന് കഴിവുണ്ടെന്നുമുള്ളതാണ് നാട്ടില്‍ പ്രചാരത്തിലുള്ള കഥകള്‍. എന്തായാലും മൂപ്പന്‍ സാധാരണക്കാരനല്ലെന്നുള്ള കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല.