പാലക്കാട്: അസുഖബാധിതയായ ആദിവാസി യുവതിയെ റോഡ് സൗകര്യമില്ലൈത്തതിനാൽ സ്ട്രക്ച്ചറിൽ ചുമക്കേണ്ടി വന്നത് 700 മീറ്റർ. വീടിനടുത്ത് ആംബുലൻസ് എത്താത്തതിനെ തുടർന്ന് ഷോളയൂർ വാഴക്കരപ്പള്ളത്തെ രങ്കി(48)യെയാണ് ചുമക്കേണ്ടി വന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
യുവതി അപസ്മാര ലക്ഷണത്തോടെ അവശനിലയിലായതായി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വിവരമെത്തുകയായിരുന്നു. എന്നാൽ ആംബുലൻസ് യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനായി പോയെങ്കിലും വീടിനടുത്തേക്ക് എത്താനുള്ള റോഡ് സൗകര്യമില്ലായിരുന്നു.
തുടർന്ന് ആംബുലൻസിൽ നിന്നും സ്ട്രക്ചർ കൊണ്ടുപോയി ഡ്രൈവർ രജിത്ത്മോൻ, നേഴ്സ് എബി എബ്രഹാം തോസ് എന്നിവരുടെ സഹായത്തോടെ പിന്നീട് യുവതിയെ ആംബുലൻസിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി നിലയിൽ ചികിത്സയിലാണ്.