പത്തടി നീളം വരുന്ന വടിയുടെ പകുതിയിൽ ചവിട്ടി നടക്കുന്നതിനെ കുറിച്ചൊന്ന് സങ്കല്പിച്ചു നോക്കൂ. അങ്ങനെ ചിന്തിക്കാൻ കൂടി കഴിയുന്നില്ലല്ലേ. എന്നാൽ പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ അങ്ങ് എത്യോപ്യയിൽ കാണാവുന്നതാണ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഇങ്ങനെയാണ് നടക്കുന്നത്. ഒരു പ്രത്യേകം ഗോത്രവിഭാഗത്തിൽ പെട്ട ആളുകളാണ് ഇത്തരത്തിൽ വിഭിന്നമായ ഒരു രീതി പിന്തുടരുന്നത്.
നമുക്കറിയാത്ത പല ജനവിഭാഗങ്ങൾ ലോകത്തുണ്ട്. അവർക്ക് അവരുടേതായ ജീവിതരീതികളും സംസ്കാരവും ഒക്കെയുണ്ട്. പുറത്ത് നിന്നും കാണുമ്പോൾ അവയൊക്കെ നമുക്ക് അത്ഭുതവും അമ്പരപ്പും തോന്നിപ്പിക്കുമെങ്കിലും അത്തരമൊരു ജീവിതരീതി പിന്തുടരുന്നതിന് അവർക്ക് അവരുടേതായ കാരണങ്ങളും കാണും.
ഇത്തരത്തിൽ എത്യോപ്യയിൽ നിന്നുള്ള ഈ പൊയ്ക്കാലുകളിൽ നടക്കുന്ന മനുഷ്യരുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരുന്നു. എത്യോപ്യയിലെ ബന്ന ഗോത്രത്തിനിടയിലാണ് ഈ രീതി കണ്ടുവരുന്നത്. പത്തടിയെങ്കിലും നീളമുള്ള വടിയെടുത്ത് അത് നിലത്ത് കുത്തി അതിന്റെ പകുതി ഭാഗത്ത് കയറി നിന്നാണ് ഇവർ നടക്കുന്നത്.
കാട്ടിലും കാടിനോട് ചേർന്നുള്ള പ്രദേശത്തും ജീവിക്കുന്ന മനുഷ്യരാണ് എന്നതിനാൽ തന്നെ ദിവസേന വന്യമൃഗങ്ങളിൽ നിന്നും മറ്റും നേരിടേണ്ടി വരുന്ന ഭീഷണിയെ ചെറുക്കാനാണ് ഇവർ ഇത്തരമൊരു രീതി പിന്തുടർന്ന് വന്നിട്ടുണ്ടാവുക എന്നാണ് പറയുന്നത്. അതുപോലെ പാമ്പുകളെ പോലെയുള്ള ഇഴജന്തുക്കളുടെ ഭീഷണിയിൽ നിന്നും വിട്ടുനിൽക്കാനും അവർ ഇത് ചെയ്തിട്ടുണ്ടാവാം.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക