വിക്രം-തൃഷ ജോഡിയുടെ സൂപ്പർഹിറ്റ് ചിത്രമായ സാമിയുടെ രണ്ടാം ഭാഗത്തിൽ തൃഷ ഇല്ലായെന്ന കാര്യം ഉറപ്പിച്ചു. നിരവധി ഊഹാപോഹങ്ങളാണ് ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നത്. തൃഷ രണ്ടാം ഭാഗത്തിൽ ഉണ്ടെന്നും ഇല്ലെന്നുമുള്ള രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ഒരു ഘട്ടത്തിൽ താൻ ചിത്രത്തിൽ അഭിനയിക്കുന്നില്ലായെന്ന് തൃഷ ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ അതു കഴിഞ്ഞും താരം വൻ പ്രതിഫലം മേടിച്ച് ചിത്രത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വാർത്തയോട് പ്രതികരിക്കാൻ തൃഷ തയ്യാറായുമില്ല.
പ്രമുഖ തമിഴ് മാധ്യമമാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവിട്ടത്. എന്നാലിപ്പോള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് നിര്‍മാതാവ് ഷിബു തമീന്‍സ്. പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും തൃഷ ചിത്രത്തിലില്ല എന്നും നിര്‍മാതാവ് വ്യക്തമാക്കി. ഇതോടെ തൃഷ സാമി-2വിൽ കാണില്ലായെന്നുള്ള കാര്യം ഉറപ്പായി.