പ്രേതസിനിമകളിലും കഥാപുസ്തകങ്ങളിലും മറ്റുമാണ് മൂന്നുകാലുള്ള മനുഷ്യക്കുറിച്ച് നമ്മൾ കണ്ടിട്ടുള്ളത് എന്നാൽ ജീവിതത്തിൽ മൂന്നു കാലുള്ള ആരെയങ്കിലുംകുറിച്ച് സങ്കൽപ്പിക്കാൻ കഴിയുമോ. സംഭവം സത്യമാണ്. ബംഗ്ലാദേശിലുള്ള ചോയ്റ്റി ഖട്ടൂണ് എന്ന ബാലികയ്ക്കാണ് ഇത്തരത്തിലുള്ള രൂപമാറ്റം സംഭവിച്ചത്. കുട്ടിയുടെ ശരീരത്തിന് അരയ്ക്കു താഴെ നിന്നും മറ്റൊരു അസ്ഥി വളർന്നു വരുന്നതായിരുന്നു പ്രധാന പ്രശ്നമായി മാറിയത്. ഓസ്ട്രേലിയയിൽ നടത്തിയ ശസ്ത്രക്രിയക്കു ശേഷം കുട്ടി ഇപ്പോൾ വീട്ടിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. ഓസ്ട്രേലിയൻ ചാരിറ്റി ചിൽഡ്രൻ ഫസ്റ്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
മാസങ്ങൾ നീണ്ടു നിന്ന പദ്ധതിക്കു ശേഷമായിരുന്നു കുട്ടിയെ ശസ്ത്രക്രിയക്കു വിധേയയാക്കിയത്. ഓസ്ട്രേലിയയിൽ എത്തിയപ്പോൾ കുട്ടിക്ക് നടക്കാൻ പോലും കഴിയില്ലായിരുന്നു. ഓപ്പറേഷന് അമേരിക്കയിലെയും യൂറോപ്പിലെയും പ്രശസ്തരായ ഡോക്ടർമാരുടെ ഉപദേശവും തേടിയിരുന്നു. അതിവിദഗ്ധരായ എട്ടു ഡോക്ടർമാരുടെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ഇപ്പോൾ കുട്ടി സുഖംപ്രാപിച്ചു വരികയാണ്.