ഇനി രണ്ടു നാൾ അധികനിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…


കോട്ടയം: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ​യും ഞാ​യ​റാ​ഴ്ച​യും അ​ധി​ക​നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.പോ​ലീ​സ് അ​നു​മ​തി​യോ​ടെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താം.

അ​ടി​യ​ന്ത​ര ആ​വ​ശ്യ സ​ര്‍​വീ​സി​ല്‍​പ്പെ​ട്ട കേ​ന്ദ്ര, സം​സ്ഥാ​ന സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന ഓ​ഫീ​സു​ക​ള്‍​ക്കും അ​വി​ടു​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും യാ​ത്ര ചെ​യ്യാം.

അ​ടി​യ​ന്ത​ര ആ​വ​ശ്യ സ​ര്‍​വീ​സി​ല്‍​പ്പെ​ട്ട 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ള്‍​ക്കും ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ര്‍​ക്കും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു യാ​ത്ര ചെ​യ്യാം.

ടെ​ലി​കോം ഇ​ന്‍റ്‍​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു യാ​ത്ര ചെ​യ്യാം.

ഐ​ടി സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​വ​ശ്യം വേ​ണ്ട ജീ​വ​ന​ക്കാ​രെ മാ​ത്രം നി​യോ​ഗി​ച്ചു ന​ട​ത്താം.രോ​ഗി​ക​ള്‍​ക്കും സ​ഹാ​യി​ക​ള്‍​ക്കും വാ​ക്‌​സി​നേ​ഷ​നു പോ​കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു യാ​ത്ര ചെ​യ്യാം.

ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്ക്കു​ന്ന ക​ട​ക​ള്‍, പാ​ല്‍ ഉ​ല്പാ​ദ​ക വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, ക​ള്ള് ഷാ​പ്പു​ക​ള്‍ മ​ത്സ്യ മാം​സ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ ക​ഴി​വ​തും ഹോം ​ഡെ​ലി​വ​റി ന​ട​ത്ത​ണം.

ഹോ​ട്ട​ലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍ എ​ന്നി​വ ഹോം ​ഡെ​ലി​വ​റി സ​ര്‍​വീ​സി​നാ​യി മാ​ത്രം രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം.

ദീ​ര്‍​ഘ​ദൂ​ര ബ​സ് സ​ര്‍​വീ​സു​ക​ള്‍, പൊ​തു​ഗ​താ​ഗ​തം, ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട്, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍, ബ​സ് സ്റ്റാന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു സ്വ​കാ​ര്യ പൊ​തു വാ​ഹ​ന​ങ്ങ​ള്‍ മ​തി​യാ​യ യാ​ത്ര രേ​ഖ​ക​ളോ​ടെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം എ​ന്നി​വ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു ന​ട​ത്താം.
ക​ണ്ടെ​യ്‌​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഇ​വി​ട​ങ്ങ​ളി​ല്‍ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും.

Related posts

Leave a Comment