തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ പോലീസ് പരിശോധന ശക്തമാക്കി.അതേ സമയം പൂർണമായും അടച്ച ബ്ലോക്കിംഗ് പോയിന്റുകളിലൂടെ മെഡിക്കൽ എമർജൻസി ആംബുലൻസുകൾക്ക് കടന്നു പോകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനുമായി എൻട്രി എക്സിറ്റ് പോയിന്റുകള്‍ ഏഴായി പുന ക്രമീകരിച്ചു. കഴക്കൂട്ടം സ്റ്റേഷൻ പരിധിയിലെ ചേങ്കോട്ടുകോണം, വെട്ടു റോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട വഴയില, പൂജപ്പുരകണ്ടമൺകടവ്, നേമംപള്ളിച്ചൽ, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത് എന്നീ സ്ഥലങ്ങങ്ങളാണ് തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എൻട്രിഎക്സിറ്റ് പോയിന്റുകള്‍.
തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറ്റിന്‍കുഴി,പള്ളിതുറ,വിളയില്‍കുളം ജംഗ്ഷൻ, തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിലെ കാക്കാമൂല , നേമം പോലീസ് സ്റ്റേഷനിലെ പാപ്പനംകോട് ,പുന്നമൂട്, വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിലെ ഉച്ചക്കട ,വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളൈക്കടവ്,നെട്ടയം , മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലെ കേരളാദിത്യപുരം,പേരൂര്‍ക്കട പോലീസ് സ്റ്റേഷൻ പരിധിയിലെ കിഴക്കേ മുക്കോല ,പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലെ മങ്ങാട്ടുകടവ് എന്നീ ബ്ലോക്കിംഗ് പോയിന്റുകളിലൂടെ മെഡിക്കൽ എമർജൻസി ആംബുലൻസുകൾ മാത്രം കടത്തിവിടും.
എയർപോർട്ടിലേക്കും റെയിവേ സ്റ്റേഷനിലേക്കും നഗരത്തിലെ പ്രമുഖ ആശുപത്രികളിലേക്കുമുളള വാഹനങ്ങൾക്കും ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയ ആരോഗ്യപ്രവർത്തകർക്കും മെയിൻ റോഡുവഴി പോകാം.ഡോക്ടർ, നഴ്സ് തുടങ്ങിയ ആരോഗ്യപ്രവർത്തകർ നാല് ചക്ര വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ ആവരുടെ തിരിച്ചറിയൽ കാർഡ് പ്രിന്റ് എടുത്ത് വാഹനത്തിന്റെ ഗ്ലാസിൽ പതിപ്പിക്കുന്നത് അവർക്ക് ചെക്കിംഗ് പോയിന്റുകൾ കടക്കുന്നത് എളുപ്പമാകും.
ആരോഗ്യപ്രവർത്തകരും ആവശ്യ സേവന വിഭാഗത്തിലുള്ളവരും അവരുടെ തിരിച്ചറിയൽ കാർഡ് ഒറ്റ നോട്ടത്തിൽ കാണത്തക്ക വിധം ധരിക്കണം.ശംഖുമുഖം ജംഗ്ഷൻവഴി തിരുവനന്തപുരം ഡൊമസ്റ്റിക്ക് എയർപ്പോട്ടിലേക്കുള്ള റോഡ് കടൽക്ഷോഭത്താൽ തകർന്നുകിടക്കുന്നതിനാൽ ഡൊമസ്റ്റിക്ക് എയർപ്പോട്ടിലേക്ക് പോകേണ്ടയാത്രക്കാർ ഈഞ്ചയ്ക്കലിൽനിന്നും തിരിഞ്ഞ് വള്ളക്കടവു വഴി പോകേണ്ടതാണ്.
മെഡിക്കൽ എമർജൻസി ആംബുലൻസുകൾക്ക് കടന്നു പോകുന്നതിനുള്ള റൂട്ട് സംബന്ധിച്ചുള്ള വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.ഫോൺ നമ്പരുകൾ: 04712558731, 04712558732.