ശബരിമല: വിവാദ നായിക തൃപ്തിദേശായി ആണ്‍വേഷത്തില്‍ ശബരിമലയിലെത്തുമെന്ന് സൂചന. സുപ്രീകോടതിയുടെ അനുമതിയുമായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തിയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. നിലവിലുള്ള ആചാരനുഷ്ടാനങ്ങള്‍ മാറ്റാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ താക്കീതും ചെയ്തിരുന്നു. തനിക്കെതിരെ കേരളത്തിലും പുറത്തും വന്‍ എതിര്‍പ്പുകളുണ്ടെന്ന് തൃപ്തി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നും തന്ത്രി കുടുംബാഗം രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ തൃപ്തിക്കെതിരെ രംഗത്തുവന്നിരുന്നു.
എതിര്‍പ്പുകളെ അവഗണിച്ച് മകരവിളക്കിനോടനുബന്ധിച്ച് തൃപ്തി ദേശായി വേഷം മാറി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ സാധ്യത ഉണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സന്നിധാനത്തെ തിരക്ക് അനിയന്ത്രിതമായ വര്‍ദ്ധിക്കുന്നതിനാല്‍ ഇതിനുള്ള സാധ്യതയും കൂടുതലാണ്. ഈ വാര്‍ത്ത പരന്നതോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാരെ വരെ മുന്‍കരുതലിനായി മടക്കിവിളിച്ചിട്ടുണ്ട്.
അനുമതി ഇല്ലാതെയുള്ള തൃപ്തിയുടെ ക്ഷേത്രപ്രവേശനത്തെ തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. പോലീസുകാരെ മടക്കിവിളിച്ചത് ഇക്കാരണം കൊണ്ടല്ലെന്നും മകരവിളക്കുകാലത്തെ തിരക്കു നിയന്ത്രിക്കാണെന്നാണെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.