തൃപ്തി ചില്ലറക്കാരിയല്ല! മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയെ വിറവിപ്പിച്ച പെണ്‍സിംഹം; രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ട തൃപ്തി ദേശായി ആരാണ്? ജീവിതം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍


കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ സു​പ്രീം കോ​ട​തി വി​ധി വ​ന്ന​തു​മു​ത​ല്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പേ​രാ​ണ് തൃ​പ്തി ദേ​ശാ​യി​യു​ടേ​ത്. ച​രി​ത്ര​പ്ര​ധാ​ന വി​ധി​ക്ക് കോ​ട​തി സ്‌​റ്റേ അ​നു​വ​ദി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് തൃ​പ്തി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ണ്ഡ​ല​കാ​ല​മാ​രം​ഭി​ക്കു​ന്ന ആ​ദ്യ​ദി​നം ത​ന്നെ അ​വ​ര്‍ ശ​ബ​രി​മ​ല​യി​ലെ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ത​നി​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​മ​യ​ച്ചു​ക​ഴി​ഞ്ഞു. നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​ര്‍ കൊ​ച്ചി​യി​ലെ​ത്തും. ഹാ​പ്പി ടു ​ബ്ലീ​ഡ്, എ​ന്നു പ​റ​ഞ്ഞാ​ണ് സ്ത്രീ​ക​ളു​ടെ ശ​ബ​രി​മ​ല പ്ര​വേ​ശ​ന​ത്തി​നു​ള്ള കാ​മ്പ​യി​ന്‍ അ​വ​ര്‍ ആ​രം​ഭി​ച്ച​ത്. ഭൂ​മാ​താ ബ്രി​ഗേ​ഡ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​താ​വു​കൂ​ടി​യാ​ണ് തൃ​പ്തി. രാ​ജ്യ​ത്താ​കെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട തൃ​പ്തി ദേ​ശാ​യി ആ​രാ​ണ്?

ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്…

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്‌​ന​ഗ​ര്‍ ശ​നി ശിംഗ്്നാ​പു​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ന്‍ ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് തൃ​പ്തി ദേ​ശാ​യി​യും സം​ഘ​ട​ന​യാ​യ ഭൂ​മാ​താ റാ​ന്‍​രാ​ഗി​ണി ബ്രി​ഗേ​ഡും വാ​ര്‍​ത്ത​ക​ളി​ലി​ടം നേ​ടി​യ​ത്.

2015 ഡി​സം​ബ​ര്‍ 20 ന് ​ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​ഞ്ഞു. എ​ട്ട് ദി​വ​സ​ത്തി​ന​കം പ്ര​വേ​ശ​നം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ 400 പേ​രു​മാ​യി ക്ഷേ​ത്ര​ത്തി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു തൃ​പ്തി​യു​ടെ നി​ല​പാ​ട്. ഏ​പ്രി​ലി​ല്‍ തൃ​പ്തി​യുൂ​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഹ​ര്‍​ജി​യു​മാ​യി തൃ​പ്തി ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​ന് ലിം​ഗ വി​വേ​ച​നം പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​തോ​ടെ ഇ​വ​രു​ടെ പോ​രാ​ട്ടം ഫ​ലം ക​ണ്ടു. ശ​നി ശിം​ഗ്്‌​നാ​പു​ര്‍ സം​ഭ​വ​ത്തി​നു മു​മ്പ് കോ​ലാ​പു​രി​ലെ മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​ലും സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യി. ക്ഷേ​ത്ര​ത്തി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും അ​വി​ടു​ത്തെ പൂ​ജാ​രി​മാ​ര്‍ ത​ട​യു​ക​യും ഇ​തേ​ത്തു​ട​ര്‍​ന്ന് പൂ​ജാ​രി​മാ​ര്‍ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു. നാ​സ്ി​ക്കി​ലെ ത്ര​യം​ബ​കേ​ശ്വ​ര്‍ ശി​വ ക്ഷേ​ത്ര​ത്തി​ലും ഇ​വ​ര്‍ പോ​ലീ​സി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

ഹാ​ജി അ​ലി ദ​ര്‍​ഗ

2012ലാ​ണ് മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ ഹാ​ജി അ​ലി ദ​ര്‍​ഗ​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് പ്ര​വേ​ശ​നം ത​ട​ഞ്ഞ​ത്. ഇ​തി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന തൃ​പ്തി 2016 ഏ​പ്രി​ലി​ല്‍ ഹാ​ജി അ​ലി ദ​ര്‍​ഗ​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മെ​ത്തി ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​വാ​ട​ത്തി​ല്‍ ത​ട​ഞ്ഞു. ഒ​ടു​വി​ല്‍ സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ന് എ​തി​ര​ല്ലെ​ന്ന് ദ​ര്‍​ഗ ട്ര​സ്റ്റ് സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ദ​ര്‍​ഗ​യി​ല്‍ സ്ത്രീ ​പ്ര​വേ​ശ​നം ത​ട​യാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ദ​ര്‍​ഗ​യി​ല്‍ സ്ത്രീ ​പ്ര​വേ​ശ​നം വി​ല​ക്കി​യ​തി​നെ​തി​രെ 2014ല്‍ ​ഭാ​ര​തീ​യ മു​സ്്‌​ലിം മ​ഹി​ളാ ആ​ന്ദോ​ള​ന്‍ എ​ന്ന സം​ഘ​ട​ന​യാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്ന് തൃ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2016 മേ​യി​ല്‍ നൂ​റോ​ളം സ്ത്രീ​ക​ള്‍ ദ​ര്‍​ഗ​യി​ല്‍ പ്രാ​ര്‍​ത്ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു.

തുടക്കം

2003ല്‍ ​ചേ​രി​നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്രാ​ന്തി​വീ​ര്‍ ജോ​പ്പ​ഡി വി​കാ​സ് സം​ഘ് എ​ന്ന സം​ഘ​ട​ന​യി​ലൂ​ടെ​യാ​ണ് തൃ​പ്തി പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങി​യ​ത്. 2007 ല്‍ ​എ​ന്‍​സി​പി​യു​ടെ നേ​താ​വും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ജി​ത് പ​വാ​ര്‍ ഉ​ള്‍​പ്പെ​ട്ട സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ഴി​മ​തി പു​റ​ത്ത് കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ മു​ന്‍​നി​ര​യി​ല്‍ തൃ​പ്തി​യു​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് തൃ​പ്തി​ക്ക് പ്രാ​യം 22 വ​യ​സ്.

35000 പേ​ര്‍​ക്ക് നി​ക്ഷേ​പ​മു​ള്ള ബാ​ങ്കി​ല്‍ 29000 പേ​ര്‍​ക്ക് നി​ക്ഷേ​പം തി​രി​ച്ചു കൊ​ടു​ക്കാ​ന്‍ ത​നി​ക്കാ​യെ​ന്നാ​ണ് തൃ​പ്തി​യു​ടെ അ​വ​കാ​ശ​വാ​ദം. അ​ണ്ണാ ഹ​സാ​രെ​യു​ടെ അ​ഴി​മ​തി വി​രു​ദ്ധ സ​മ​ര​ങ്ങ​ളി​ല്‍ തൃ​പ്തി​യു​ടെ സം​ഘ​ട​ന​യും പ​ങ്കു ചേ​ര്‍​ന്നു.40 പേ​രു​മാ​യി 2010ലാണ് ​ഭൂ​മാ​താ റാ​ന്‍ രാ​ഗി​ണി ബ്രി​ഗേ​ഡ് ആ​രം​ഭി​ച്ച​ത്. ഇ​ന്ന് സം​ഘ​ട​ന​യി​ല്‍ അ​യ്യാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളു​ണ്ട്. ലിം​ഗ​വി​വേ​ച​ന​ത്തി​നെ​തി​രെ​യും സ്ത്രീ​വി​മോ​ച​ന​ത്തി​നാ​യു​മാ​ണ് ത​ങ്ങ​ളു​ടെ പോ​രാ​ട്ട​മെ​ന്നാ​ണ് തൃ​പ്തി​യു​ടെ പ്ര​ഖ്യാ​പ​നം.

രാ​ഷ്്ട്രീ​യം

2012ല്‍ ​പൂ​ന മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ തൃ​പ്തി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു. തെ​രെ​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യോ​ടെ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്ന​ക​ന്നു. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​യെ​ല്ലാം ഒ​രേ രീ​തി​യി​ലാ​ണ് താ​ന്‍ കാ​ണു​ന്ന​തെ​ന്നും, രാ​ഷ്ട്രീ​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ഇ​പ്പോ​ള്‍ 33കാ​രി​യാ​യ തൃ​പ്തി​യു​ടെ നി​ല​പാ​ട്.

ക​ര്‍​ണാ​ട​ക​യി​ലെ നി​പാ​ന്‍ താ​ലൂ​ക്കി​ലാ​ണ് തൃ​പ്തി ദേ​ശാ​യി​യു​ടെ ജ​ന​നം. തൃ​പ്തി​യു​ടെ പി​താ​വ് തെ​ക്ക​ന്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ള്‍​ദൈ​വം ഗ​ഗ​ന്‍​ഗി​രി മ​ഹാ​രാ​ജി​ന്‍റെ ശി​ഷ്യ​ത്വം സ്വീ​ക​രി​ച്ച് ആ​ശ്ര​മ​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ അ​മ്മ​യ്ക്കും ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കു​മൊ​പ്പ​മാ​യി തൃ​പ്തി. ഭ​ര്‍​ത്താ​വ് പ്ര​ശാ​ന്ത് ദേ​ശാ​യ്, ആ​റ് വ​യ​സു​ള്ള മ​ക​നു​മു​ണ്ട്.

തൃ​പ്തി​ക്കൊ​പ്പം മ​ല ച​വി​ട്ടാ​ന്‍ ആ​റു​പേ​ര്‍

ആ​ക്ടി​വി​സ്റ്റ് തൃ​പ്തി ദേ​ശാ​യി​ക്കൊ​ക്കം മ​ല ച​വി​ട്ടാ​നു​ള്ള ഉ​ദ്ദേ​ശ്യ​വു​മാ​യി ആ​റു യു​വ​തി​ക​ള്‍ കൂ​ടി​യെ​ത്തും. 29നും 46​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ണ് അ​വ​ര്‍. മ​നീ​ഷ രാ​ഹു​ല്‍, സ്വാ​തി, സ​വി​ത, സം​ഗീ​ത, ല​ക്ഷ്മി, മീ​നാ​ക്ഷി ഷിം​ഗ്‌​ഡേ എ​ന്നി​വ​രാ​ണ് തൃ​പ്തി​യെ അ​നു​ഗ​മി​ക്കു​ന്ന​വ​ര്‍. ഏ​വ​രും ഭൂ​മാ​താ ബ്രി​ഗേ​ഡി​ലെ അം​ഗ​ങ്ങ​ളാ​ണ്.

തടയുമെന്ന് സുരേന്ദ്രൻ

കോട്ടയം: തൃപ്തി ദേശായി ശബരിമലയി ലെത്തിയാൽ തടയുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. ഫേസ് ബുക്കിലൂടെയാണ് സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.

ഭീഷണിയുണ്ട്, എങ്കിലും മല ചവിട്ടും: തൃപ്തി

കോ​ട്ട​യം: ത​ന്‍റെ ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു​ത​ന്നെ​യെ​ന്ന് തൃ​പ്തി ദേ​ശാ​യി. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ലു​കു​ത്തി​യാ​ൽ ആ ​കാ​ലും കൈ​യും വെ​ട്ടു​മെ​ന്നും ശ​രീ​രം തു​ണ്ടം തു​ണ്ട​മാ​ക്കി മ​ഹാ​രാ​ഷ്‌​ട്ര​യി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നു​മാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ൽ ത​ന്‍റെ സു​ര​ക്ഷ അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നി​രി​ക്കേ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യോ​ടു പ്ര​ത്യേ​ക സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും തൃ​പ്തി പ​റ​യു​ന്നു.

ത​ന്‍റെ സു​ര​ക്ഷ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നാ​ണെ​ന്നും എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ സ​ർ​ക്കാ​രാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും തൃ​പ്തി പ​റ​യു​ന്നു. ത​നി​ക്കും ത​ന്‍റെ കൂ​ട്ടാ​ളി​ക​ൾ​ക്കും മ​ല​ക​യ​റാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ്ര​ധാ​ന​മ​ന്ത്രി​ക്കും മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി​ക്കും സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി താ​ൻ ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

സ്ത്രീ ​പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കും എ​ന്ന് ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് താ​നെ​ത്തു​ന്ന​തെ​ന്ന് അ​വ​ർ അ​സ​ന്ദി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ സ​ർ​ക്കാ​രി​ന് കാ​ര്യ​ങ്ങ​ൾ വി​ഷ​മ​ക​ര​മാ​കു​മെ​ന്നു തീ​ർ​ച്ച. തൃ​പ്തി​ക്കു മാ​ത്ര​മാ​യി പ്ര​ത്യേ​ക സു​ര​ക്ഷ​യൊ​രു​ക്കാ​നാ​വി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts