പൂന: മനുഷ്യാവകാശ പ്രവർത്തക തൃപ്തി ദേശായിയെ പൂന പോലീസ് കസ്റ്റഡിയിലെടുത്തു. ഷിർദി ക്ഷേത്രദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശബരിമല വിഷയം സംസാരിക്കാൻ കൂടിക്കാഴ്ചയ്ക്കു അവസരം തേടിയതിനു പിന്നാലെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഹമ്മദ്നഗർ എസ്പിക്കാണ് തൃപ്തി ദേശായി കത്ത് നൽകിയത്. തന്നെ കാണാൻ കൂട്ടാക്കിയില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന് തൃപ്തി ദേശായി ഭീഷണിമുഴക്കിയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെയാണ് തൃപ്തിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധിക്കാൻ ഭരണഘടന നൽകുന്ന അവകാശം പോലീസ് നിഷേധിക്കുകയാണെന്ന് തൃപ്തി പറഞ്ഞു.