എ.ആർ. മുരുഗദോസിന്റെ കഥയിൽ എം.ശരവണൻ സംവിധാനം ചെയ്യുന്ന റാംഗി എന്ന ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തെന്നിന്ത്യൻ സൂപ്പർ നായിക തൃഷ ആക്ഷൻ നായികയായെത്തുന്ന ചിത്രമാണിത്.
എങ്കെയും എപ്പോതും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം.ശരവണൻ. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.