ഇന്നലെ തെന്നിന്ത്യൻ താരസുന്ദരി തൃഷയുടെ 37-ാം ജന്മദിനമായിരു ന്നു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.
സുന്ദരിയായ പെണ്കുട്ടി. നിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നുവെച്ചാൽ നീയൊട്ടും മാറിയിട്ടില്ല എന്നതാണ്. നീയിപ്പോഴും അതേ ഉല്ലാസവതിയും സന്തോഷവതിയും സുന്ദരിയുമായ വ്യക്തി തന്നെ. സ്നേഹം, സന്തോഷം, ആരോഗ്യം, സന്പത്ത് എന്നിവ സമൃദ്ധമായി നിന്റെ മേൽ ചൊരിയട്ടെ- ഖുശ്ബു കുറിച്ചു.
എപ്പോഴും കരുത്തോടെയും പോസിറ്റീവായും ഇരിക്കൂ. ഉടനെ തന്നെ കാണാമെന്നു പ്രതീക്ഷിക്കുന്നു. സ്നേഹം- കീർത്തി സുരേഷിനും തൃഷയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രാധിക ശരത്കുമാർ കുറിച്ചു.
1999ൽ പുറത്തിറങ്ങിയ ജോഡിയിലൂടെയാണ് തൃഷ സിനിമയിലെത്തുന്നത്. 2003-ൽ പുറത്തിറങ്ങിയ വിക്രം ചിത്രം സാമിയാണ് തൃഷയെ സൂപ്പർനായികാ പദവിയിലെത്തിച്ചത്.
പിന്നീട് തമിഴിലും തെലുങ്കിലും കന്നഡത്തിലും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. മോഹൻലാൽ ജീത്തു ജോസഫ് ചിത്രം റാം, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ, ഷുഗർ, രാങ്കി, ഗർജനൈ എന്നിവയാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.