തെന്നിന്ത്യൻ താരസുന്ദരി തൃഷ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് സംവിധായകൻ തിരുഘ്നനം. തൃഷ നായികയായി അഭിനയിക്കുന്ന പരമപദം വിളയാട്ടിന്റെ സംവിധായകനാണ് തിരുഘ്നനം. ചിത്രത്തിൽ ഡോക്ടറുടെ വേഷമാണ് തൃഷ ചെയ്യുന്നത്. ഡോക്ടറെ ഒരു കൂട്ടം ആളുകൾ തട്ടിക്കൊണ്ടുപോകുന്നതും തുടർന്ന് തൃഷയുടെ കഥാപാത്രം അവരിൽനിന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് ചിത്രത്തിൽ പറയുന്നത്.
ഈ രംഗങ്ങൾ ചിത്രീകരിച്ചപ്പോൾ തൃഷ സിനിമയുടെ അണിയറപ്രവർത്തകരെയെല്ലാം അദ്ഭുതപ്പെടുത്തിയാണ് അഭിനയിച്ചത്. സംഘട്ടനരംഗങ്ങളിൽ ഡ്യൂപ്പിനെപ്പോലും ഉപയോഗിക്കാതെ സ്വന്തമായിട്ടാണ് താരം അഭിനയിച്ചത്. അതും ആക്ഷൻ രംഗത്ത് അഭിനയിച്ച് മെയ്വഴക്കം വന്ന താരത്തെപ്പോലെ. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പല തവണ തൃഷയോട് പറഞ്ഞു, എന്നിട്ടും തൃഷ സമ്മിതിച്ചില്ല. എല്ലാവരെയും അന്പരപ്പിക്കുന്ന വിധത്തിലാണ് തൃഷ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതെന്നാണ് തിരുഘ്നനം പറയുന്നത്. തന്നെ അദ്ഭൂതപ്പെടുത്തുന്ന അഭിനയവും പെരുമാറ്റവുമായിരുന്നു തൃഷയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സംവിധായകൻ തിരുഘ്നനം പറഞ്ഞു.