മലയാളത്തിലെത്താന്‍ വൈകിയതിനു കാരണം തന്റെ സമയക്കുറവാണന്നു തെന്നിന്ത്യന്‍ താരസുന്ദരിയും പാതി മലയാളിയുമായ തൃഷാ കൃഷ്ണന്. മലയാളത്തില്‍ അഭിനയിക്കാന്‍ വൈകിയതിനെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും സംസാരിക്കവെയാണ് തൃഷ ഇക്കാ—ര്യങ്ങള്‍ വ്യക്തമാക്കിയത്. അഭിനയ സാധ്യതയുള്ള കഥാപാത്രവും തിരക്കഥയുമായി മുന്‍പും സംവിധായകര്‍ തന്നെ സമീപിച്ചിരുന്നു. പക്ഷേ അവര്‍ക്ക് വേണ്ടി നീക്കിവയ്ക്കാന്‍ സമയം ഉണ്ടായിരുന്നില്ല. ഡേറ്റ് പ്രശ്നം തന്നെയായിരുന്നു കാരണം. വേറെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പലപ്പോഴും ഓഫറുമായി സംവിധായകര്‍ തന്നെ സമീപിച്ചത്.
ശ്യാമപ്രസാദിന്റെ സിനിമയായ ഹേയ് ജൂഡ് സ്വീകരിക്കാന്‍ കാരണം ചിത്രത്തിന്റെ തിരക്കഥയാണ്. ഹേയ് ജൂഡിന്റെ തിരക്കഥ എന്നെ അത്രമേല്‍ സ്വാധീനിച്ചു. നായികമാര്‍ക്ക് അപൂര്‍വമായി മാത്രം ലഭിക്കുന്ന കഥാപാത്രമാണ് ഈ സിനിമയിലേതുപോലുള്ള കഥാപാത്രങ്ങള്‍. ഏറെ പ്രതീക്ഷ നല്കുന്ന പ്രൊജക്ടാണിത്. മലയാളത്തില്‍ നല്ലൊരു തു ടക്കത്തിനായി കാത്തിരുന്ന തനിക്ക് ലഭിച്ച ഈ പ്രൊജക്ടില്‍ ഏറെ പ്രതീക്ഷയുണ്ട്. അഭിനേത്രിയെന്ന നിലയില്‍ മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. മലയാളത്തില്‍ നല്ലൊരു തിരക്കഥയും മികച്ച ടീമും ലഭിച്ചു. മറ്റ് പ്രൊജക്റ്റുകളില്‍ ഇല്ലാത്തതുകൊണ്ട് ഡേറ്റ് തടസവുമുണ്ടായില്ല. അതുകൊണ്ടാണ് ഞാന്‍ ഈ പ്രൊജക്റ്റ് സ്വീകരിച്ചത്- തൃഷ പറയുന്നു.