തെന്നിന്ത്യൻ താര സുന്ദരി തൃഷയുടെ ആദ്യ മലയാള ചിത്രം ഹേയ് ജൂഡിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. കഥയും കഥാപാത്രങ്ങളുമൊക്കെ വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ലൊക്കേഷൻ ചിത്രങ്ങൾ തൃഷ പുറത്തുവിട്ടു. ഷൂട്ടിംഗിനിടയിൽ നിവിനും തൃഷയും അടുത്ത സുഹൃത്തുക്കളായി മാറി എന്നാണ് റിപ്പോർട്ട്. പങ്കുവച്ച ഫോട്ടോകൾ ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യംനൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ശ്യാമപ്രസാദാണ് സംവിധായകൻ. ഗോവ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. നിവിനും തൃഷയും അവരുടെ കരിയറിൽ ഇതുവരെ ചെയ്തിട്ടില്ലാത്തതരത്തിലുള്ള വേഷമാണ് ഹേയ് ജൂഡിൽ അവതരിപ്പിക്കുന്നത്. മുകേഷ്, നീന കുറുപ്പ്, പ്രതാപ് പോത്തൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.