തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍ നായികയാണ് തൃഷ. ഒരിടവേളയ്ക്കു ശേഷം വീണ്ടും സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ് നടി. തമിഴകത്തെ യുവനായികമാരെപോലും പിന്നിലാക്കുന്നതാണ് ഇന്നും യാതൊരു കോട്ടവും സംഭവിക്കാത്ത തൃഷയുടെ സൗന്ദര്യം.
അതേസമയം തൃഷയോട് കാലങ്ങളായി ആരാധകരും സിനിമാലോകവും ചോദിക്കുന്നൊരു ചോദ്യമാണ് എപ്പോഴാണ് വിവാഹം എന്നത്.
ഒരിക്കല്‍ വിവാഹ നിശ്ചയം വരെ കഴിഞ്ഞുവെങ്കിലും പിന്നീട് അതു മുടങ്ങിപ്പോവുകയായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് തൃഷ.
സിനിമ എന്റെതന്നെ ഒരു ഭാഗമാണ്. മരിക്കുന്നത് വരെ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. അതാണ് എന്റെ ജോലി. നാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും സിനിമ ഉപേക്ഷിക്കില്ല.
എന്നോട് എപ്പോഴാണ് വിവാഹമെന്ന് സ്ഥിരമായി ചോദിക്കാറുണ്ട്. എന്റെ മനസിന് ചേരുന്നൊരാളെ കണ്ടെത്തണം. ഇനിയുമൊരു ജന്മം കൂടി അയാള്‍ക്കൊപ്പം ജീവിക്കാം എന്ന് തോന്നണം.
ഞാന്‍ വിവാഹ മോചനത്തില്‍ വിശ്വസിക്കുന്നില്ല. വിവാഹം കഴിക്കാന്‍ വേണ്ടി കഴിക്കണം എന്നെനിക്കില്ല. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്ന സുഹൃത്തുക്കളുണ്ട് എനിക്ക്. അതിനു പല കാരണവുമുണ്ടാകും. പക്ഷെ എന്റെ ജീവിതം അങ്ങനെ ആയി തീരരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്.
വിവാഹം എന്നത് നടന്നില്ലെങ്കിലും എനിക്ക് വിഷമമില്ല. അതിലും തെറ്റൊന്നുമില്ല. വിവാഹം രണ്ടാമത്തെ കാര്യമാണ്, പറ്റിയ ഒരാളെ കണ്ടെത്തുക അടുത്തറിയുക എന്നതാണ് പ്രധാനമെന്ന് തൃഷ പറഞ്ഞു.
അതേസമയം തമിഴ് സിനിമയുടെ തല അജിത്തിനെക്കുറിച്ചും തൃഷ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അജിത്തിനെ എനിക്ക് ഒരുപാടിഷ്ടമാണ്. അദ്ദേഹം മാന്യനാണ്.
എന്ത് ഭക്ഷണമാണ് വേണ്ടത് എന്നൊക്കെ ചോദിക്കും. അങ്ങനെ ചോദിക്കുന്നവരെ ആര്‍ക്കാണ് ഇഷ്ടപ്പെടാതെ വരിക. ഞങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്. സിനിമയെക്കുറിച്ച് മാത്രമല്ല.
അദ്ദേഹം വേറെയും പലതും ചെയ്യുന്നുണ്ടെന്നത് എനിക്ക് ഇഷ്ടമാണ്. നല്ല ഭര്‍ത്താവും അച്ഛനുമാണ്. ഏതൊരു സ്ത്രീയും അതുപോലൊരു ഭര്‍ത്താവിനെ ആഗ്രഹിക്കും- തൃഷ കൂട്ടിച്ചേർത്തു.