ചിരഞ്ജീവി നായകനാകുന്ന ആചാര്യ എന്ന തെലുങ്ക് ചിത്രത്തിൽ നിന്ന് തൃഷ പിന്മാറി. നീണ്ട ഇടവേളയ്ക്കുശേഷം തൃഷ തെലുങ്കിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു ആചാര്യ.
ചിരഞ്ജീവിയുടെ 154-ാമത് ചിത്രമാണ് ആചാര്യ. ക്രിയേറ്റീവ് ആയ കാര്യങ്ങളിൽ ഉണ്ടായ വ്യത്യാസങ്ങള്‍ കാരണമാണ് താൻ ചിരഞ്ജീവിയുടെ ചിത്രത്തിൽ നിന്നു പിന്മാറുന്നതെന്ന് ട്വിറ്ററിലൂടെ തൃഷ അറിയിച്ചു.
ചിലപ്പോൾ തിടുക്കത്തിൽ പറഞ്ഞതും ചര്‍ച്ച ചെയ്തതുമായ കാര്യങ്ങള്‍ പിന്നീട് മാറിമറയും. ക്രീയേറ്റീവ് ആയ കാര്യങ്ങളിൽ ഉണ്ടായ വ്യത്യാസങ്ങള്‍ കാരണം ചിരഞ്ജീവി സാറിന്റെ സിനിമയുടെ ഭാഗമാകേണ്ട എന്നു ഞാൻ തീരുമാനിച്ചിരിക്കുന്നു.
ടീമിന് എന്റെ എല്ലാ ആശംസകളും. എന്റെ പ്രിയപ്പെട്ട തെലുങ്ക് പ്രേക്ഷകരെ നിങ്ങൾക്കു മുന്നിൽ പുതിയ പ്രൊജക്ടുമായി ഞാന്‍ എത്തും- തൃഷ ട്വീറ്റ് ചെയ്തു. കൊരട്ടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്.