തെന്നിന്ത്യൻ സൂപ്പർ താരസുന്ദരിമാരിൽ ഒരാളാണ് തൃഷ കൃഷ്ണൻ. മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവനാ’ണ് തൃഷ അഭിനയിച്ച് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ സിനിമ.
പൊന്നിയൻ സെൽവനിലെ തൃഷയുടെ പ്രകടനം ഹിറ്റായതോടെ താരം പ്രതിഫലം വരെ ഉയർത്തിക്കഴിഞ്ഞു. നിലവിൽ അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് തൃഷ.
പ്രായം നാൽപതിനോട് അടുത്തിട്ടും താരം ഇതുവരെയും വിവാഹിതയായിട്ടില്ല. ഇപ്പോഴിത തൃഷ വിവാഹിതയാകാത്തതിന് കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് നടനും മാധ്യമപ്രവർത്തകനുമായ ബയൽവാൻ രംഗനാഥൻ.
കുറച്ച് വർഷം മുമ്പ് തൃഷയുടെ വിവാവനിശ്ചയം വരെ കഴിഞ്ഞതാണ്.
നിർമാതാവ് വരുൺ മണിയനുമായിട്ടായിരുന്നു തൃഷയുടെ വിവാഹ നിശ്ചയം നടന്നത്. പക്ഷെ വിവാഹത്തിലെത്തും മുമ്പ് അത് മുടങ്ങി. പിന്നീട് തെലുങ്ക് നടൻ റാണ ദഗുബാട്ടിയുമായി പ്രണയത്തിലായി.
ഇരുവരും പൊതുപരിപാടികളിൽ ജോഡികളായി പങ്കെടുക്കാറുണ്ടായിരുന്നു. ഏതാനും വർഷം ലിവിംഗ് ടുഗതർ ലൈഫ് ഇരുവരും ഒരുമിച്ച് നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ആ പ്രണയവും വിവാഹത്തിലെത്തും മുമ്പ് തകർന്നു. തുടർന്ന് തന്റെ ബാല്യകാലസുഹൃത്തും നടനുമായ ചിമ്പുവുമായി തൃഷ പ്രണയത്തിലായി.
പക്ഷെ ചിമ്പു ഇന്നേവരെ എവിടെയും താനും തൃഷയും പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ചിട്ടില്ല.
എപ്പോൾ ചോദിച്ചാലും ഉറ്റ ചങ്ങാതിമാരുടെ പേരുകൾക്കൊപ്പമാണ് തൃഷയുടെ പേര് ചിമ്പു പറയാറുള്ളത്.
തൃഷ ഇപ്പോൾ വരനെ തേടുകയാണ്. ഒരിക്കൽ വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിന് താരം മറുപടി നൽകിയത് ഇങ്ങനെയായിരുന്നു.
“വിവാഹം കഴിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം മനസിൽ വരുന്നത് വിവാഹിതരായശേഷം വേർപിരിഞ്ഞവരെയാണ്.
ഞാനും അവരെപ്പോലെ വിവാഹമോചിതയാകുമോയെന്ന് ഭയപ്പെടുന്നു. ആ ഭയംകൊണ്ടാണ് വിവാഹം കഴിക്കാത്തത്”.
തുടർച്ചയായി പ്രണയങ്ങൾ തകർന്നതായിരിക്കാം തൃഷയെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് ബയൽവാൻ രംഗനാഥൻ വ്യക്തമാക്കുന്നു.
വിവാഹം കഴിക്കുന്ന വ്യക്തി അഭിനയിക്കാൻ പാടില്ലെന്ന് പറയുകയോ അല്ലെങ്കിൽ സംശയം തോന്നി അഭിനയിക്കുന്നതിൽനിന്ന് തടയുകയോ ചെയ്യുമെന്ന ആകുലതയും തൃഷയ്ക്കുള്ളതായി ബയൽവാൻ രംഗനാഥൻ ചൂണ്ടിക്കാട്ടുന്നു .