കോവിഡ് 19 കാലത്ത് ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും ഇല്ലാതായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഷൂട്ടിംഗുകളും തിയറ്ററുകളിൽ സിനിമാ പ്രദർശനങ്ങളും നിലച്ചിരിക്കുകയാണ്.
വീടുകളിൽത്തന്നെ കൂടിയിരിക്കുന്ന താരങ്ങൾ ഇപ്പോൾ വിരസത അകറ്റാനും സന്തോഷം കണ്ടെത്താനും മറ്റു മാർഗങ്ങൾ തേടിയിരിക്കുകയാണ്.
തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ വിനോദം ഇപ്പോൾ ടിക് ടോക് വീഡിയോകളാണ്. തൃഷയുടെ ടിക് ടോക് വീഡിയോകൾ ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്.