ഒരു ഫേസ്ബുക്ക് ദുരന്ത പ്രണയം കൂടി തകര്‍ന്നു. അതും ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തും ബന്ധുക്കള്‍ക്ക് മാനക്കേട് ഉണ്ടാക്കിയും. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പ്രണയം ചതിക്കുഴിയായത്. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച യുവാവിനെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നീലഗിരി സ്വദേശി മുകിലന് സെല്‍വകുമാറിനെയാണ് (24) കോയമ്പത്തൂരിനടുത്തുള്ള പെരിയനായ്ക്കന്‍ പാളയത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി ബിരുദത്തിന് പഠിക്കുന്ന സമയത്താണ് ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. കോയമ്പത്തൂരിലെ വാടക വീട്ടില്‍ എത്തിച്ച് ഇയാള്‍ പലവട്ടം പീഡിപ്പിച്ചതായും പെണ്‍കുട്ടി അറിയാതെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. ഇയാളുടെ സ്വഭാവദൂഷ്യം മനസിലാക്കിയ പെണ്‍കുട്ടി പിന്നീട് പിന്മാറി. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതറിഞ്ഞ യുവാവ് വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന് വാട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നിര്‍ദ്ദേശാനുസരണം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഡെപ്യൂട്ടി സൂപ്രണ്ട് എം. ഇക്ബാലിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ പി.ബി. വിനോദ്കുമാര്‍, എസ്.ഐ അനീഷ്കരീം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാര്‍, സി.പി.ഒമാരായ അരുണ്‍കുമാര്‍, ഷിബു .പി, അനീഷ് .വി.കെ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.