ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ ആര് വന്നാലും വിമാനത്താവളം വികസിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തിരുമാനം വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്വകാര്യകമ്പനിക്ക് വിമാനത്താവളം ഏറ്റെടുക്കാന്‍ പറ്റില്ല. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായുള്ള ലേലത്തില്‍ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. അടുത്ത മാസം ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം വിമാനത്താവളങ്ങളുടെ കൈമാറ്റം പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ദേശീയ തലത്തിൽ കോൺഗ്രസ് പരാജയപ്പെട്ടതിന്റെ കാരണം ആന്റണിയിൽ പഴിചാരി സാമൂഹ്യ മാധ്യമങ്ങളിൽ അപകീർത്തി പരാമർശങ്ങൾ നടത്തുന്നതിനെതിരേയാണു പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്.