തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ട് പോകില്ലെന്നും അദാനിക്ക് വിട്ടു നൽകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവളം സർക്കാരിന് അവകാശപ്പെട്ടതാണ്. പതിനഞ്ചാം തീയതി നടക്കുന്ന നീതി ആയോഗിൽ ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിട്ടുതരില്ല, ഇത് ഞങ്ങളുടേതാണ്..! തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടു നൽകില്ലെന്ന് മുഖ്യമന്ത്രി
