തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ താത്കാലിക ജീവനക്കാരനെതിരെ നടപടി. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. ആർഎംഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഒക്ടോബർ ആദ്യമാണ് കോവിഡ് ബാധിച്ചു മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം ബന്ധുക്കൾക്ക് അജ്ഞാതന്റെ മൃതദേഹം നൽകിയത്.
ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറിപ്പോയകാര്യം അറിഞ്ഞത്.