വൈറസ് കാരണമുള്ള തൊണ്ടവേദനയ്ക്കൊപ്പം മൂക്കൊലിപ്പ്, ചുമ, കണ്ണിൽ നിന്നു വെള്ളം വരുക, കണ്ണ് ചുവപ്പ്, തുമ്മൽ, പനി, ശബ്ദവ്യത്യാസം, ശരീരവേദന എന്നിവയും കാണാം.
മറ്റുള്ളവ പൊതുവേ പുകവലി, വായുമലിനീകരണം, അലർജിക്ക് കാരണമായ മറ്റു വസ്തുക്കൾ എന്നിവ കൊണ്ട് ഉണ്ടായതായിരിക്കും.
തൊണ്ടവേദനയ്ക്കു പരിഹാരം
* ധാരാളം വെള്ളം കുടിക്കുക,
* ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിൾകൊള്ളുക
* ആശ്വാസം നൽകുന്ന ഔഷധങ്ങൾ അലിയിച്ചിറക്കുക
* കഷായം കവിൾകൊള്ളുകയും കുടിക്കുകയും ചെയ്യുക
* ചെറിയ ചൂടുള്ള വെജിറ്റബിൾ സൂപ്പ് അല്ലെങ്കിൽ ചിക്കൻ സൂപ്പ് കുടിക്കുക
* വാഴപ്പഴം, പപ്പായ എന്നിവ കഴിക്കുക
* ചുമയുള്ളപ്പോൾ ഉപയോഗിക്കുന്ന സിറപ്പുകൾ തുള്ളിതുള്ളിയായി കുടിച്ചിറക്കുക
* ഇഞ്ചിനീർ ചേർത്ത വെള്ളമോ ചായയോ കുടിക്കുക
* തൊണ്ടയ്ക്ക് വിശ്രമം ലഭിക്കുന്ന വിധം മാത്രംസംസാരിക്കുക
* തൊണ്ടയിൽ പുറമേ മരുന്ന് പുരട്ടുക തുടങ്ങിയവയും തൊണ്ട വേദനയെ ശമിപ്പിക്കും.
വേദന സംഹാരികൾ ആവശ്യമാണോ?
‘തൊണ്ടവേദനയും വേദന തന്നെയല്ലേ?’ എന്ന് കരുതിവേദനസംഹാരികൾ ഉപയോഗിക്കുന്നത് ദോഷം ചെയ്യും; പ്രത്യേകിച്ചും കുട്ടികളിൽ.
ദന്തരോഗമാണു കാരണമെങ്കിൽ…
അണുബാധ കൊണ്ടുണ്ടായ തൊണ്ട വേദനയുടെ കാരണം ദന്ത രോഗമോ മോണരോഗമോ ആണെങ്കിൽ അവയുടെ ചികിത്സയ്ക്കും വായുടെ വൃത്തിക്കും പ്രാധാന്യം നൽകണം.
അണുബാധ വീണ്ടുമുണ്ടാകുന്നത്തടയാൻ
ഇത്തരം ആൾക്കാരിൽ തൊണ്ടവേദന മാറിയതിനു ശേഷം പുതിയൊരു ടൂത്ത്ബ്രഷ് ഉപയോഗിക്കുന്നത് അണുബാധ വീണ്ടുമുണ്ടാകുന്നത് തടയാനാകുന്നത് കാരണം തൊണ്ടവേദന തന്നെ മാറുന്നതായി കാണാറുണ്ട്.
നിസാരമല്ല…
തൊണ്ടവേദന എന്നത് നിസാരമായി കരുതാനാകില്ല. എന്നാൽ അതിനുവേണ്ടി അമിതമായ മരുന്നുകളുടെ ഉപയോഗം വേണ്ടിവരില്ലെന്നതാണ് യാഥാർഥ്യം.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ,
ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481