തിരുവനന്തപുരം: ട്രോളിംഗ് നിരോധന കാലയളവ് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തുന്നുവെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നിരോധനം 45 ദിവസത്തിൽ നിന്നു 61 ദിവസമായി ഉയർത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യമെന്നും അവർ പറഞ്ഞു.
ഏകപക്ഷീയമായി തീരുമാനം ഇക്കാര്യത്തിൽ എടുക്കാനാവില്ല. വിഷയം ചർച്ച ചെയ്യാൻ മേയ് 30ന് മത്സ്യ മേഖലയിലെ സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.