അമ്മൂമ്മയോടൊപ്പം ഇരുക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടേടീ…ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് അമലാപോളിനെതിരേ പൊങ്കാലയിട്ട് വീണ്ടും സദാചാരക്കാര്‍

നടി അമലാപോള്‍ എന്നും സദാചാരവാദികളുടെ പ്രിയതാരമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ അമല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയെങ്കിലും പൊങ്കാലക്കാര്‍ക്ക് പ്രിയം അമലയെത്തന്നെയായിരുന്നു.

കുടുംബത്തോടൊപ്പമായിരുന്നു അമലയുടെ ക്രിസ്മസ് ആഘോഷം. നീളം കുറഞ്ഞ ചുവന്ന വസ്ത്രമാണ് അമല ധരിച്ചത്.ഇതിന്റെ ചിത്രങ്ങള്‍ അമല ഇന്നലെ തന്റെ ഫേ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആക്രമണം തുടങ്ങിയത്. അമ്മൂമ്മയോടൊപ്പം ഇരുക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടേടി എന്നാണ് ചിത്രങ്ങള്‍ കണ്ട ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ നിരവധിപ്പേര്‍ താരത്തിന് ക്രിസ്മസ് ആശംസകള്‍ നേരുകയും ചെയ്തു. അമലയുടെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുവെന്നും പോണ്ടിച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് ആക്രമണം.

Related posts