മുഖ്യമന്ത്രിയെ സോഷ്യല്‍മീഡിയ വഴി ട്രോളിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് ട്രോള്‍ പേജുകള്‍ക്ക് മുന്നറിയിപ്പ് നല്കി. ട്രോള്‍ ഗ്രൂപ്പുകളിലൂടെയും പേജുകളിലൂടെയും രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്നത് ആദ്യ സംഭവമല്ല. എന്നാല്‍ ആദ്യമായാണ് സര്‍ക്കാര്‍ ട്രോളന്‍മാരെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയിലെ വിമര്‍ശനം. കഴിഞ്ഞദിവസം പിണറായി വിജയനെ വിമര്‍ശിക്കുന്ന ട്രോള്‍ ഷെയര്‍ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്. കൊയക്കട്ടാസ് എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് പ്രചാരണം നടത്തിയെന്നും കാണിച്ച് മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
അതേസമയം, ട്രോള്‍ നിരോധനം പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ ഇപ്പോള്‍ തലങ്ങും വിലങ്ങും ട്രോളുകയാണ് സോഷ്യല്‍മീഡിയ. കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളും പിണറായി വിജയനെതിരേ രംഗത്തുവന്നു. പലരും ട്രോളുകള്‍ ഷെയര്‍ ചെയ്താണ് ട്രോളിംഗ് നിരോധനത്തെ ആഘോഷിക്കുന്നത്. ചില ട്രോളുകള്‍ കാണാം.