കൊച്ചി: അനിയന് ശ്രീവിജിന്റെ മരണത്തില്‍ നീതി തേടി സെക്രട്ടേറിയറ്റിനു മുന്പില് 765 ദിവസമായി സമരം കിടക്കുന്ന ശ്രീജിത്തിനെ കാണാനെത്തി സമരപന്തലില്‍ നിന്ന് നാണംകെട്ട് ഇറങ്ങിപ്പോയ രമേശ് ചെന്നിത്തലയെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തല നേരിട്ട തിരിച്ചടി സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പൊതുജനം കഴുതകളല്ലെന്നും, ബുദ്ധിയും വിവേകവും ഓര്‍മയും ഉള്ള തലമുറ തന്നെയാണെന്നും തെളിയിക്കുന്നതായിരുന്നു ഈ സംഭവം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴായിരുന്നു ശ്രീവിജിന്റെ മരണം. തുടരന്വേഷണം ആവശ്യപ്പെട്ട് നിരന്തരം പല ഉദ്യോഗസ്ഥരുടെയും ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും ഫലമില്ലാതെയായപ്പോള്‍ ആണ് ശ്രീജിത്ത് സമരമാരംഭിച്ചത്. പിന്നീട് വന്ന ഇടതു സര്‍ക്കാരും മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്നതോടെ ശ്രീജിത്തിന്റെ നില അതീവ ഗുരുതരമായി. വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് കേരളക്കര ശ്രീജിത്തിനു പിന്നില്‍
അണിചേരുന്നത്. സമരം 765 ദിവസം പിന്നിടുമ്പോഴാണ് രമേശ് ചെന്നിത്തല ശ്രീജിത്തിനെ ആശ്വസിപ്പിക്കാന്‍ സമരപ്പന്തലിലെത്തുന്നത്.
പക്ഷെ ശ്രീജിത്തിന്റെ കൂട്ടുകാരനായ യുവാവ് ചെന്നിത്തലയുടെ നാടകം പൊളിച്ചടുക്കി. താങ്കള്‍ ആഭ്യന്തര മന്ത്രിയായി ഇരിക്കുന്ന സമയത്തും ശ്രീജിത്ത് ഇവിടെ തന്നെയുണ്ടായിരുന്നുവെന്നും ഇപ്പോള്‍ ഈ വരവിന് എന്ത് പ്രസക്തിയാണുള്ളതെന്നുമായിരുന്നു ചോദ്യം ഉയര്‍ന്നത്. എന്നാല്‍ രംഗം പാളി എന്നറിഞ്ഞതോടെ രമേശ് ചെന്നിത്തല അവിടെ നിന്നും തടിയൂരുകയായിരുന്നു. എന്തായാലും പ്രതിപക്ഷ നേതാവിനെ ഇപ്പോള്‍ ട്രോളന്മാര് പൊങ്കാലയിടുകയാണ്.