പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കഴിഞ്ഞ ദിവസം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ വൈറലായിരിക്കുന്നതും ട്രോളന്മാര്ക്ക് ഇരയായി മാറിയിരിക്കുന്നതും. തന്റെ യൗവനകാലത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മോദി സംസാരിച്ച കാര്യങ്ങളാണ് ഇത്തരത്തില്‍ ചര്‍ച്ചയായത്.
തന്റെ യൗവനകാലത്ത്, പതിനേഴ്, പതിനെട്ട് വയസുള്ളപ്പോള്‍ വീടുവിട്ടിറങ്ങി, ഹിമാലയന്‍ സാനുക്കളില്‍ അലഞ്ഞിട്ടുണ്ടെന്നും അവിടെ താമസിച്ചിരുന്ന കാലത്ത് പുലര്‍ച്ചെ മൂന്നു മണിയ്ക്കും മറ്റും എഴുന്നേറ്റ് അവിടുത്തെ തണുപ്പില്‍ കുളിക്കാറുണ്ടായിരുന്നു എന്നും മോദി പറഞ്ഞതാണ് ട്രോളന്മാര്ക്ക് ഇഷ്ടപ്പെട്ടത്.
ബിജെപി നേതാക്കളുടെ വായില്‍ നിന്ന് എന്തെങ്കിലും പൊഴിയാന്‍ കാത്തിരിക്കുന്ന മലയാളി ട്രോളന്മാര് അതങ്ങ് ഏറ്റെടുക്കുകയായിരുന്നു. എന്തിനേറെ, യുവ കോണ്‍ഗ്രസ് എംഎല്‍എ, വി.ടി. ബല്‍റാം പോലും ട്രോളന്മാരുടെ കൂടെക്കൂടി മോദിയെ ട്രോളുകയുണ്ടായി. മലയാളത്തിലെ പ്രമുഖ ചാനലിലൂടെ പ്രശസ്തനായ ഹരീഷ് കണാരന്റെ കോമഡി സ്കിറ്റിലെ കഥാപാത്രമായ ജാലിയന്‍ കണാരന്റെ ചിത്രമാണ് ബല്‍റാം പങ്കുവച്ചത്. മോദിയുടെ വെളിപ്പെടുത്തല്‍ വന്നിട്ട്, ദിവസങ്ങളായിട്ടും ഇപ്പോഴും ട്രോളുകള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്.