അറ്റകൈ പ്രയോഗം! മട്ടന്നൂരിലെ റോഡിനെ ട്രോളിക്കൊന്ന് പ്രതിഷേധം…

മ​ട്ട​ന്നൂ​ർ: ന​ഗ​ര​ത്തി​ലെ റോ​ഡ് ന​വീ​ക​ര​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യും കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി റോ​ഡ് ചെ​ളി​ക്കു​ള​മാ​കു​ക​യും ചെ​യ്ത​തോ​ടെ ജ​ന​ങ്ങ​ളു​ടെ യാ​ത്ര ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ടോ​ൾ ഇ​റ​ക്കി പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ.

ചെ​ളി​യി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന സി​നി​മാ താ​ര​ങ്ങ​ളു​ടെ ഫോ​ട്ടോ പ​തി​ച്ചാ​ണ് ട്രോ​ൾ വ്യാ​പ​ക​മാ​യ​ത്.

പ​ച്ച​ക്ക​റി​യും സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ മ​ട്ട​ന്നൂ​ർ ടൗ​ൺ വ​രെ പോ​യി തി​രി​ച്ചെ​ത്തി​യ​വ​രു​ടെ അ​വ​സ്ഥ​യെ സൂ​ചി​പ്പി​ക്കു​ന്ന പോ​സ്റ്റ​റാ​ണ് വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ വൈ​റ​ലാ​കു​ന്ന​ത്.

ത​ല​ശേ​രി – വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ റോ​ഡ് പൊ​ളി​ച്ചി​ട്ട​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. മ​ട്ട​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശം മു​ത​ൽ ഇ​രി​ട്ടി റോ​ഡി​ൽ പ​ഴ​യ മ​ദ്യ​ഷാ​പ്പ് വ​രെ​യു​ള്ള റോ​ഡാ​ണ് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചി​ട്ട​ത്.

200 മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് റോ​ഡ് പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡ് പ്ര​വൃ​ത്തി​ക്കി​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കു​ന്ന​ത്.

വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​തോ​ടെ റോ​ഡ് പൂ​ർ​ണ​മാ​യി ചെ​ളി​ക്കു​ള​മാ​കു​ക​യും ബൈ​ക്ക് യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ ചെ​ളി​യി​ൽ വീ​ഴു​ന്ന​തും പ​തി​വ് കാ​ഴ്ച്ച​യാ​ണ്.

ദു​ര​വ​സ്ഥ വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണ്.

Related posts

Leave a Comment