പേര് കേട്ടാല്‍ അറിയാം ഗതിപിടിക്കില്ലെന്ന്…അണ്‍സഹിക്കബിള്‍ തള്ളലുമായി ആര്‍ജെ മാത്തുക്കുട്ടിയും രജിഷ വിജയനും; ഇരുവരെയും കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍; വീഡിയോ വൈറലാവുന്നു…

ട്രോളന്മാര്‍ക്ക് എന്ത് മാത്തുക്കുട്ടി എന്ത് രജിഷ. ഇന്ത്യന്‍ പ്രധാനമന്ത്രിയെവരെ ട്രോളുന്നവര്‍ക്ക് ഒരു ആര്‍ജെയെയും നടിയെയും ട്രോളാനാണോ പാട്. ആര്‍ജെ മാത്തുക്കുട്ടിയും രജിഷ വിജയനുമാണ് ട്രോളന്മാരുടെ പുതിയ ഇരകള്‍. ക്രിസ്റ്റഫര്‍ നോളന്‍ ബില്ലൂസ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് ആര്‍ജെ മാത്തുകുട്ടിയുടെയും അഭിനേത്രിയായ രജിഷയുടെയും ഇന്റര്‍വ്യൂ ട്രോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

മാത്തുക്കുട്ടി രജിഷയെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ ഒരിക്കലും കരുതി കാണില്ല താന്‍ ചെന്നു വീഴാന്‍ പോകുന്നത് ട്രോളന്മാരുടെ കയ്യിലേക്കാണ് എന്ന്. മാത്തുക്കുട്ടിക്ക് ഇത് പുത്തരിയല്ല, എന്നാല്‍ രജിഷയുടെ കാര്യം അംങ്ങനെയാണോ..? രണ്ടു പേര്‍ക്കും കണക്കിന് കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ.

മാത്തുക്കുട്ടിയുടെ യഥാര്‍ത്ഥ പേര് അരുണ്‍ മാത്യു എന്നാണ് എന്ന് വെളിപ്പെടുത്തുന്നിടത്തു നിന്നാണ് ട്രോള്‍ വെടിക്കെട്ട് ആരംഭിക്കുന്നത്. കട്ടപ്പനയിലെ ഋതിക് റോഷനില്‍ നായകന്‍ പറയുന്ന ‘ അയ്യോ ദാരിദ്ര്യം…പേര് കേട്ടാല്‍ ഏറിയാല്‍ ഗതി പിടിക്കില്ലെന്ന്’ എന്ന ഡയലോഗ് ആണ് ട്രോളന്മാര്‍ എടുത്തു വീശിയത്.

മാത്തുക്കുട്ടിക്ക് മാത്രമാണ് ട്രോള്‍ കിട്ടിയത് എന്ന് കരുതി രജിഷയുടെ ആരാധകരായ പയ്യന്മാര്‍ ആശ്വസിക്കണ്ട. വീഡിയോയില്‍ രജിഷയെയും ആവശ്യത്തിന് ട്രോളുന്നുണ്ട്. മമ്മൂക്കയും സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറും എന്തിനേറെ ബിന്ദു പണിക്കരും വരെ ട്രോളിന്റെ ഭാഗമായി വന്നു.

ക്രിസ്റ്റഫര്‍ നോളന്‍ എന്ന ഈ അക്കൗണ്ടിന്റെ ഉടമ ആളൊരു പുലിയാണ്. സലിം കുമാര്‍ ആരാധകനായ ക്രിസ്റ്റഫര്‍ നോളന്‍ സ്വന്തം ഐഡന്റിറ്റി പുറത്ത് വിടാത്തത് പോലും ട്രോളിന്റെ രസച്ചരട് മുറിയാതിരിക്കാനാണ് എന്ന് അദ്ദേഹം തന്നെ പറയുന്നു. എന്തായാലും വീഡിയോ കിടുക്കിയിട്ടുണ്ട്.

Related posts