കേ​ര​ള​തീ​ര​ത്ത് നാളെ അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രോ​ ളിം​ഗ് നി​രോ​ധ​നം;  52 ദി​വ​സ​ത്തേ​ക്കാണ്  നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്

വൈ​പ്പി​ൻ: കേ​ര​ള​തീ​ര​ത്ത് നാളെ അ​ർ​ധ​രാ​ത്രി​മു​ത​ൽ 52 ദി​വ​സ​ത്തേ​ക്ക് ട്രോ​ളിം​ഗ് നി​രോ​ധ​നം. ക​ഴി​ഞ്ഞ വ​ർ​ഷം 47 ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു നി​രോ​ധ​ന​മെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ഞ്ചു​ദി​വ​സം കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. തീ​ര​ത്തെ​ത്തി​യ ബോ​ട്ടു​ക​ൾ ഇ​നി ജൂ​ലൈ 31 നു ​അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷ​മെ ക​ട​ലി​ലേ​ക്ക് പോ​കു. മു​ന​ന്പം, മു​രു​ക്കും​പാ​ടം മേ​ഖ​ല​യി​ലെ 80 ശ​ത​മാ​നം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി തീ​ര​മ​ണ​ഞ്ഞു. ശേ​ഷി​ക്കു​ന്ന​വ ഇ​ന്നു രാത്രിയി​ലും നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ​യും തി​രി​ച്ചെ​ത്തും.

ഇ​ക്കു​റി വേ​ന​ൽ മ​ഴ കു​റ​ഞ്ഞ​തു​മൂ​ലം സീ​സ​ണി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ പ​തി​വു പോ​ലെ​യു​ള്ള ചാ​ക​ര​ക്കോ​ള് ഉ​ണ്ടാ​യി​ല്ല. ഇ​ത് മ​ത്സ്യ​ബ​ന്ധ​ന വ്യാ​വ​സാ​യ​ത്തി​നു ക​ന​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ബോ​ട്ടു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്ന​ത്. മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ൽ ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നു ആ​ഴ്ച​ക​ൾ​ക്ക് മു​ന്പേ ത​ന്നേ പ​ല ബോ​ട്ടു​ക​ളും മ​ത്സ്യ​ബ​ന്ധ​നം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

സാ​ധാ​ര​ണ മേ​യ് പ​കു​തി​യോ​ടെ വേ​ന​ൽ മ​ഴ​പെ​യ്യു​ന്പോ​ൾ ബോ​ട്ടു​ക​ൾ​ക്ക് ധാ​രാ​ളം ക​ണ​വ, ക​രി​ക്കാ​ടി, പൂ​വാ​ല​ൻ ചെ​മ്മീ​ൻ തു​ട​ങ്ങി​യ​വ ല​ഭി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ഇ​ക്കു​റി ബോ​ട്ടു​ക​ൾ​ക്ക് കാ​ര്യ​മാ​യി മീ​ൻ ല​ഭി​ച്ചി​ല്ല. അ​തേ സ​മ​യം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ങ്കി​ലും വ​ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക്ലാ​ത്തി എ​ന്ന മ​ത്സ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മാ​ണ് ബോ​ട്ടു​ക​ളെ ഈ ​സീ​സ​ണി​ൽ അ​ൽ​പ്പ​മെ​ങ്കി​ലും പി​ടി​ച്ചു നി​ർ​ത്തി​യ​ത്.

Related posts