വൈപ്പിന്‍: കേരളതീരത്ത് നാളെ അര്‍ധരാത്രിക്ക്ശേഷം ട്രോളിംഗ് നിരോധന കാലാവധി തീരുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ കോവിഡ്-19 നിയന്ത്രണ ചട്ടങ്ങള്‍ക്കനുസൃതമായി മത്സ്യബന്ധന ബോട്ടുകളെ കടലില്‍ പോകാന്‍ അനുവദിക്കണമെന്ന് മുനമ്പം-വൈപ്പിന്‍ മത്സ്യമേഖല സംരക്ഷണ സമിതിയും മുനമ്പം ട്രോള്‍നെറ്റ് ബോട്ട് ഓണേഴ്സ് ആൻഡ് ഓര്‍ഗനൈസേഷനും സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മത്സ്യബന്ധന ബോട്ടുകള്‍ പലതും കഴിഞ്ഞ ആറുമാസത്തോളമായി കരയില്‍ കെട്ടിയിട്ടിരിക്കുന്ന സാഹചര്യത്തില്‍ തീരദേശമേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മത്സ്യമേഖലാ സംരക്ഷസമിതി ചെയര്‍മാനും ട്രോള്‍ നെറ്റ് ബോട്ട് ഓണേഴ്സ് ഓര്ഗനൈസേഷന് സെക്രട്ടറിയുമായ പി.പി. ഗിരീഷ് പറഞ്ഞു.
കാളമുക്ക് മേഖലയിലെ കണ്ടെയ്ൻമെന്റ് സോണില്‍ കോവിഡ് ചട്ടങ്ങള്‍ക്ക് അനുസൃതമായി മത്സ്യ പാക്കിംഗിനു അനുമതി നല്‍കണമെന്ന് ഓള്‍കേരള ഫിഷ്മര്‍ച്ചന്റ്സ് ആൻഡ് കമ്മീഷന് ഏജന്റ്സ് അസോസിയേഷന് സെക്രട്ടറി കെ.പി. രതീഷ് ആവശ്യപ്പെട്ടു.