കൊല്ലം: തോപ്പിൽക്കടവിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിൽ പോകാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയവരിൽ ഭൂരിഭാഗവും.
ഇവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. നിലവിൽ തൊഴിൽ ഇല്ലാത്ത സാഹചര്യമാണ്. അടുത്ത ദിവസം ട്രോളിംഗ് നിലവിൽ വരുന്നതോടെ തൊഴിൽ ഇല്ലെന്നും ഇതിനാൽ നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.