ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അവസാനിക്കും; ബോ​ട്ടു​ക​ൾ അ​ർ​ധ​രാ​ത്രി​മു​ത​ൽ ക​ട​ലി​ലേ​യ്ക്ക്

വ​ർ​ഗീ​സ് എം.​കൊ​ച്ചു​ പ​റ​മ്പി​ൽ

ച​വ​റ : സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 52 ദി​വ​സ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം നീ​ങ്ങാ​ന്‍ ഇ​നി മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം. ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ക​ട​ലി​ലി​റ​ങ്ങും. രാ​ത്രി 12 ന് ​നീ​ണ്ട​ക​ര പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ച​ങ്ങ​ല​യു​ടെ പൂ​ട്ട് തു​റ​ന്ന് വി​സി​ൽ മു​ഴ​ങ്ങു​ന്ന​തോ​ടെ ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ച്ച് ബോ​ട്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ടും. മൂ​വാ​യി​ര​ത്തോ​ളം ബോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​തി​ൽ 1350 ൽ​പ്പ​രം ബോ​ട്ടു​ക​ൾ നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ണ്ട്.​ സം​സ്ഥാ​ന​ത്ത് 1000 ത്തി​ല​ധി​കം ബോ​ട്ടു​ക​ള്‍ അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​താ​ണ്. ഭൂ​രി​ഭാ​ഗം ബോ​ട്ടു​ക​ളും ഇ​ന്ന് ക​ട​ലി​ലേ​ക്ക് പോ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ഹാ​ര്‍​ബ​റു​ക​ളി​ലും മ​റ്റും കി​ട​ക്കു​ന്ന ബോ​ട്ടു​ക​ളി​ല്‍ ഐ​സ്, വെ​ള്ളം, വ​ല, റോ​പ്പ് , മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​യ​റ്റു​ന്ന ജോ​ലി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ങ്ങി​യി​രു​ന്നു. ബോ​ട്ടു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത് ഏ​റെ​യും മ​റു​നാ​ട്ടു​കാ​രാ​ണ്.

ര​ണ്ട് ദി​വ​സം മു​മ്പ് ത​ന്നെ ആ​ന്ധ്രാ, തെ​ലു​ങ്കാ​ന, പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ ഹാ​ർ​ബ​റു​ക​ളി​ൽ എ​ത്തി. 1988ലാ​ണ് കേ​ര​ള​ത്തി​ല്‍ വ​ര്‍​ഷ​കാ​ല ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​ങ്ങി​യ​ത്. 1994 മു​ത​ല്‍ നി​രോ​ധ​ന കാ​ലം 47 ദി​വ​സ​മാ​ക്കി.​ എ​ന്നാ​ൽ ഈ ​വ​ർ​ഷം മു​ത​ൽ 52 ദി​വ​സ​മാ​യി. നി​രോ​ധ​ന കാ​ലം ഇ​ക്കു​റി​യും ശാ​ന്ത​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ നി​രോ​ധ​ന കാ​ല​ത്തു പ​ര​മ്പ​രാ​ഗ​ത വി​ഭാ​ഗം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കാ​ര്യ​മാ​യ രീ​തി​യി​ല്‍ മ​ത്സ്യം ല​ഭി​ച്ചി​ല്ല. കാ​ല​വ​ര്‍​ഷ​ക്കാ​ല​ത്ത് വ​ന്‍​തോ​തി​ല്‍ ല​ഭി​ക്കു​ന്ന ഉ​പ​രി​ത​ല മ​ത്സ്യ​ങ്ങ​ളും കാ​ര്യ​മാ​യി ല​ഭ്യ​മാ​യി​ല്ലാ​യെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ട്രോ​ളിം​ഗ് കാ​ല​ത്തി​നു ശേ​ഷം ക​ട​ലി​ല്‍ മീ​ൻ ല​ഭ്യ​ത വ​ള​രെ കു​റ​വാ​ണ്.

നി​രോ​ധ​ന കാ​ല​ത്തും കാ​ര്യ​മാ​യ മ​ത്സ്യ​സ​മ്പ​ത്ത് കി​ട്ടാ​തെ പോ​യ​ത് ഈ ​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി. മ​ത്സ്യ​വ​റു​തി അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ല്‍ കു​റെ​ക്കാ​ല​മാ​യി ബോ​ട്ടു​ക​ളും പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ളു​മൊ​ക്കെ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ഏ​റെ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് മ​ത്സ്യ​മേ​ഖ​ല ക​ട​ന്നു​പോ​കു​ന്ന​ത്. ന​ല്ല മ​ഴ​യു​ണ്ടാ​യി​ട്ടും ക​ട​ല്‍ ക​നി​യു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ബോ​ട്ടു​ക​ള്‍ ക​ട​ലി​ലി​റ​ങ്ങു​ന്ന​തോ​ടെ ഹാ​ർ​ബ​റു​ക​ളി​ൽ ഉ​ണ​ർ​വു​ണ്ടാ​കു​ക​യും കൂ​ടു​ത​ല്‍ മ​ത്സ്യ​ങ്ങ​ൾ വി​പ​ണി​യി​ലേ​ക്ക് എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഏ​വ​രും.

Related posts